Web Desk
സംസ്ഥാനങ്ങള്‍ക്കുള്ള റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍റെ കത്തിനു ശേഷം കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ 63 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കേരളം 32 ട്രെയിനുകളും തമിഴ്‌നാട് 10 ട്രെയിനുകളും ജമ്മു കശ്മീര്‍ 9 ട്രെയിനുകളും, കര്‍ണ്ണാടക 6 ട്രെയിനുകളും ആന്ധ്രാ പ്രദേശ് 3 ട്രെയിനുകളും പശ്ചിമ ബംഗാള്‍ രണ്ട് ട്രെയിനുകളും ഗുജറാത്ത് ഒരു ട്രെയിനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യപ്പെട്ട് 24 മണിക്കൂറിനകം ആവശ്യമുള്ളയത്ര ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ അനുവദിക്കുമെന്ന് അറിയിച്ചു കൊണ്ട് മെയ് 29, ജൂണ്‍ 03, ജൂണ്‍ 09 തീയതികളില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.
ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടെ ആവശ്യകത അറിയിക്കാന്‍ റെയില്‍വേ മന്ത്രാലയവും സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നാളിതു വരെ 4277 ശ്രമിക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി 60 ലക്ഷത്തോളം പേരെയാണ് ഇന്ത്യന്‍ റെയില്‍വേ അവരുടെ നാടുകളിലെത്തിച്ചത്. 2020 മെയ് 01 മുതലാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്.