Web Desk
ഒരുപിടി മാസ് ചിത്രങ്ങള്‍ മലയാളി പ്രഷകര്‍ക്ക് മുന്നിലെത്തിച്ച സിനിമാ താരമാണ് സുരേഷ്‌ഗോപി. സിനിമയില്‍ മാത്രമല്ല സാധാരണക്കാരിലേക്കിറങ്ങി ജീവിതത്തിലും താരമായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്‍റെ 250ാം ചിത്രത്തിന്‍റെ സന്തോഷവും പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവുമായാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചെത്തിയത്. തിയേറ്ററുകള്‍ ഇളക്കിമറിച്ച പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാസ് ചിത്രം കൂടിയെന്ന ഒരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഇതിനോടകം തന്നെ ചിത്രത്തിലെ മാസ് ഗെറ്റപ്പിലുളള സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവാനാണ്. മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരേപോലെ ഇഷ്ടമാകും. മുളകുപാടം ഫിലിംസിന്‍റെ അടുത്ത ചിത്രം ഇതാണ്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഈ സിനിമയിലുണ്ടാകും’, ടോമിച്ചന്‍ മുളകുപാടത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/TomichanMulakuppadam/posts/922566414854233
ആദ്യമായാണ് ഒരു സുരേഷ് ഗോപി ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്നത്. കുടുംബ പ്രേഷകര്‍ക്കായുളള മാസ് ചിത്രമായി ആണ് സിനിമ എത്തുന്നത്. മറ്റു ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപി തന്നെയാണ് അദ്ദേഹത്തിന്‍റെ 250ാം ചിത്രത്തെപ്പറ്റി വെളിപ്പെടുത്തിയത്. എന്നാല്‍ നിര്‍മ്മാതാക്കളെപ്പറ്റി വ്യക്തമാക്കിയിരുന്നില്ല. സുരേഷ് ഗോപിയുടെ 25ാം ചിത്രം തങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് ടോമിച്ചന്‍ മുളകുപാടമാണ് അറിയിച്ചത്. ഇതോടെ മാസ് ചിത്രത്തിനായുളള ആവേശത്തിലാണ് പ്രേഷകര്‍. സംവിധായകന്‍ രഞ്ജി പണിക്കറിന്റെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവലാണ് റിലീസിനായുളള സുരേഷ് ഗോപി ചിത്രം. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കേണല്‍ സാറായി ഗംഭീര തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്.