English हिंदी

Blog

kerala-bank

 

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. കേരള ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ കണ്ണനുമാണ്. കേരളാ ബാങ്ക് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി മാറാന്‍ പോവുകയാണെന്നും ആര്‍ബിഐയുടെ എല്ലാ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ബാങ്ക് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also read:  കേരളബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്‌റ്റേ

അതേസമയം മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാ പ്രതിനിധി തെരഞ്ഞെടുപ്പ് നടന്നിരുന്നിരുന്നില്ല.

Also read:  പിണറായി സര്‍ക്കാരിന് വിശപ്പിന്റെ വിലയറിയില്ല; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

കേരള ബാങ്കന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

Also read:  സിബിഐയോടുള്ള സമീപനത്തില്‍ തികഞ്ഞ ഇരട്ടത്താപ്പ്‌

പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 പേരില്‍ 12 പ്രതിനിധികളും സിപിഎമ്മുകാരാണ്. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഓരോ പ്രതിനിധി വീതമാണ് ഉള്ളത്.