കൊച്ചി: ബിജെപിയുടെ നേതൃയോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ചര്‍ച്ചാ വിഷയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയാകില്ല. പാര്‍ട്ടിക്കകത്ത് തര്‍ക്കങ്ങളില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയം രമ്യമായി ചര്‍ച്ച ചെയ്യുമെന്നും ശോഭാ സുരേന്ദ്രനെ യോഗത്തില്‍ വിളിച്ചിട്ടുണ്ടെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തിരിച്ചടിയാകുമെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം.