കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 93 രൂപ 8 പൈസയായി. ഡീസലിന്റെ വില 87.53 രൂപയിലെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായി വര്‍ധിച്ചിരിക്കുകയാണ്.
ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.