English മലയാളം

Blog

mc kamaruddin

 

കാസര്‍കോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച എം.സി കമറുദ്ദീന്‍ എം.എല്‍.എക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എ.എല്‍.എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

Also read:  കോവിഡ് പടയാളികൾ, സ്വാതന്ത്ര്യദിനാലോഷ അതിഥികൾ

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റിയത്. ആന്‍ജിയോഗ്രാം പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ ചികിത്സ തീരുമാനിക്കുമെന്ന്് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അരിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നേരിട്ട് വിളിച്ച് കമറുദ്ദീന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ആശുപത്രി അധികൃതരോട് ചോദിച്ചറിഞ്ഞു.

Also read:  ജ്വല്ലറി തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പി്ടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴചയാകുമ്പോഴും പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എം.എല്‍.എക്കൊപ്പം നൂറിലേറെ വഞ്ചനകേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍

Also read:  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എംഎല്‍എ കമറുദ്ദീനെ ചോദ്യം ചെയ്യുന്നത് തുടരും