ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്നുലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍. രാജ്യമെമ്പാടുമുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ ലാബുകള്‍ വഴിയാണ് ടെസ്റ്റുകള്‍ നടത്തിയത്. ഇതുവരെ രാജ്യത്ത് 1.24 കോടിയോളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
1,223 ലാബുകള്‍ക്കാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നതിനായി അനുമതി നല്‍കിയിട്ടുളളത്. ഇതില്‍ 633 ആര്‍ടി-പിസിആര്‍ ലാബുകളും 491 ട്രൂനാറ്റ് ലാബുകളും 99 സി.ബി.എന്‍.എ.ടി ലാബുകളുമാണ ഉളളത്. ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.