Web Desk
ആസാമിലും ഉത്തര്‍പ്രദേശിലും മിന്നലേറ്റ് 31 പേര്‍ മരണപ്പെട്ടു. ബീഹാറില്‍ മാത്രം വ്യാഴാഴ്ച 26 ആളുകളാണ് മരിച്ചത്. ഒരാഴ്ചക്കിടെ 100 ലധികം പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഇടിമിന്നലേറ്റ് നിരവധി പേര്‍ മരിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 25 ന് 92 പേരും ജൂണ്‍ 30 ന് 11 പേരും മിന്നലേറ്റ് മരണപ്പെട്ടിരുന്നു.