വിദ്യാഭ്യാസ വായ്പയുടെ പലിശ ബാധ്യത എങ്ങനെ കുറക്കാം?

education-loan

 

ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവേറിയതോടെ വിദ്യാഭ്യാസ വായ്‌പ എടുക്കുന്നത്‌ സാധാരണമായിട്ടുണ്ട്‌. ഭവനം, വാഹനം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ മധ്യവര്‍ഗ കുടുംബത്തില്‍ പെട്ടവര്‍ക്ക്‌ വായ്‌പ ഒഴിച്ചു കൂടാനാവാത്തതാണെങ്കില്‍ വിദ്യാഭ്യാസവും ഇപ്പോള്‍ ആ ഗണത്തിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. വര്‍ധിക്കുന്ന വിദ്യാഭ്യാസ ചെലവുകള്‍ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിനായി വായ്‌പയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്‌ രക്ഷിതാക്കളെ എത്തിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസ വായ്‌പക്കുള്ള അപേക്ഷകരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണെന്ന്‌ ബാ ങ്കിങ്‌ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോള്‍ പലിശയുടെ കാര്യത്തില്‍ വിലപേശാനുള്ള ഉപഭോക്താവിന്റെ ശേഷി കുറവായിരിക്കുമെന്നതിനാല്‍ ബാങ്കിന്റെ വ്യവസ്ഥകള്‍ അപ്പാടെ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായെന്ന്‌ വരും. അതേ സമയം നിങ്ങള്‍ക്ക്‌ ജോലി കിട്ടുകയും വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ ആവശ്യപ്പെടാനുള്ള ശേഷി നിങ്ങള്‍ക്ക്‌ കൈവരും.

Also read:  വായ്പ തിരിച്ചടയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസ വായ്‌പ `റിഫിനാന്‍സ്‌’ ചെയ്യാന്‍ അവസരമുണ്ട്‌. മറ്റൊരു സ്ഥാപനത്തി ല്‍ നിന്നുമെടുത്ത വായ്‌പ കൊണ്ട്‌ നിലവിലുള്ള വായ്‌പ അടച്ചുതീര്‍ക്കുന്നതിനെയാണ്‌ റിഫിനാന്‍സ്‌ എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌. നിലവിലുള്ള വായ്‌പ അടച്ചുതീര്‍ക്കുന്നതിന്‌ പ്രോസസിംഗ്‌ ഫീസ്‌ നല്‍കേണ്ടതുണ്ട്‌. നിലവിലുള്ള വായ്‌പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്ന്‌ വായ്‌പ കിട്ടുകയാണെങ്കില്‍ റിഫിനാന്‍സ്‌ ചെയ്യാവുന്നതാണ്‌. പ്രോസസിംഗ്‌ ഫീസ്‌ ഉള്‍പ്പെടെയു ള്ള ചെലവുകള്‍ കൂടി പരിഗണിച്ചതിനു ശേഷം പുതിയ വായ്‌പയെടുക്കുന്നതാണ്‌ ലാഭകരമെന്ന്‌ ബോധ്യപ്പെടുകയാണെങ്കില്‍ മാത്രമേ ഈ വഴി തിരഞ്ഞെടുക്കാവൂ.

വായ്‌പാ തുകയും കോഴ്‌സിന്‌ ചേരുന്ന കോളജും അനുസരിച്ച്‌ പലിശനിരക്കില്‍ വ്യതിയാനങ്ങളുണ്ടാകാം. പ്രശസ്‌തവും ഉയര്‍ന്ന റാങ്കിംഗുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുകയാണെങ്കില്‍ വിദ്യാഭ്യാസ വായ്‌പയുടെ പലിശയുടെ കാര്യത്തില്‍ ഒരു വിലപേശലിന്‌ സാധ്യതയുണ്ട്‌. മികച്ച ജോലി കി ട്ടാനുള്ള സാധ്യതയും ശമ്പള ഇനത്തിലെ മികച്ച വരുമാന സാധ്യതയും ബാങ്ക്‌ പരിഗണിക്കും.

Also read:  വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

തിരിച്ചടവിന്റെ കാര്യത്തി ല്‍ റിസ്‌ക്‌ കൂടുമ്പോഴാണ്‌ ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്നത്‌. തിരിച്ചടവിന്റെ കാര്യത്തില്‍ റിസ്‌ക്‌ കുറവാണെങ്കില്‍ പലിശനിരക്ക്‌ താഴ്‌ത്തി നല്‍കാന്‍ ബാങ്കുകള്‍ തയാറാകാറുണ്ട്‌. ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക്‌ കാല്‍ ശതമാനം പലിശ ഇളവ്‌ നല്‍കാറുണ്ട്‌. പ്രവേശനം ലഭിച്ചത്‌ മികച്ചതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അല്ലെങ്കില്‍ ബാങ്ക്‌ പലിശനിരക്ക്‌ താഴ്‌ത്തി നല്‍കാനുള്ള സാധ്യത കുറവാണ്‌. പൊതുമേഖലാ ബാങ്കുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ കാല്‍ ശതമാനം പലിശ ഇളവ്‌ നല്‍കുന്നുണ്ട്‌.

Also read:  തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

കോഴ്‌സ്‌ പൂര്‍ത്തിയാക്കിയതിനു ശേഷം ആറ്‌ മാസം മുതല്‍ മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞാല്‍ തിരിച്ചടവ്‌ ആരംഭിക്കേണ്ടതുണ്ട്‌. ജോലി കിട്ടിയില്ലെങ്കില്‍ പോലും കോഴ്‌സ്‌ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷം വായ്‌പ തിരിച്ചടച്ചു തുടങ്ങണം.

വിദ്യാര്‍ത്ഥിക്ക്‌ നിശ്ചിത സമയത്തിനുള്ളില്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ വായ്‌പയുടെ തിരിച്ചടവ്‌ യഥാസമയം ആരംഭിക്കാനാകാതെ വരാം. ഇത്തരം സാഹചര്യത്തില്‍ കോഴ്‌സ്‌ പൂര്‍ത്തിയാകുന്നതു വരെ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന്‌ ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തൊഴില്‍ ലഭിക്കാതാവുകയോ തൊഴിലില്‍ നിന്നും മതിയായ വേതനം കിട്ടാതിരിക്കുകയോ ചെയ്യുമ്പോള്‍ ആറ്‌ മാസം വീതം രണ്ടോ മൂന്നോ തവണ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിച്ചു നല്‍കാറുണ്ട്‌.

Related ARTICLES

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന്​

Read More »

മാ​ലി​ന്യം വേ​ർ​തി​രി​ക്കാൻ എ.​ഐ ; ‘കോ​ൺ​ടെ​ക്യൂ​വി​ൽ’ ശ്ര​ദ്ധേ​യ​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും കൂ​ട്ടു​കാ​രും അ​വ​ത​രി​പ്പി​ച്ച ‘ട്രാ​ഷ്-​ഇ’ സ്റ്റാ​ർ​ട്ട​പ്

കോൺടെക്യു എക്സ്​പോയിലെ സ്റ്റാർട്ടപ്പ് പവലിയനിൽ ട്രാഷ് ഇ പ്രൊജക്ടുമായി സൈദ് സുബൈറും (ഇടത്തുനിന്ന് രണ്ടാമത്) സഹപാഠികളും ദോ​ഹ: പ​ച്ച​യും നീ​ല​യും ചാ​ര നി​റ​ങ്ങ​ളി​ലു​മാ​യി ഖ​ത്ത​റി​ലെ തെ​രു​വു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യം കാ​ത്തു​ക​ഴി​യു​ന്ന വ​ലി​യ വീ​പ്പ​ക​ളെ മ​റ​ന്നേ​ക്കു​ക.

Read More »

വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’, ആ​​ക്ര​മി​ക്ക​പ്പെ​ട​രു​ത്;വി​ദ്യാ​ഭ്യാ​സം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശൈ​ഖ മൗ​സ.!

ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യകൾക്കും ക്രൂരതകൾക്കുമെതിരെ ആഗോള സമൂഹത്തിന്റെ നിശ്ശബ്ദതയിൽ രോഷം പ്രകടിപ്പിച്ച് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയ ർപേഴ്സനും സ്ഥാപകയുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസാദ്.

Read More »

സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ

Read More »

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ്- 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളി ലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഓഫീസുകളില്‍ നടക്കുന്ന വെര്‍ച്വല്‍

Read More »

സി ബി എസ് ഇ പരീക്ഷയില്‍ കേരളത്തിന് അഭിമാനം ; തിരുവനന്തപുരം മുന്നില്‍; പിന്നില്‍ പ്രയാഗ് രാജ്

16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാ പിച്ചത്.

Read More »

കോളജുകളുടെ സമയം രാത്രി എട്ടുവരെ, അധ്യാപകര്‍ക്ക് ഷിഫ്റ്റ് : മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ യാ ക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »