മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു.15 പേര്‍ക്ക് പരിക്കേറ്റതായും എഴുപതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
റായ്ഗഡ് ജില്ലയിലെ കാജല്‍പുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്.
Also read: ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ റോഡില്‍ വീണു ; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം
അഞ്ചു നില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് തകര്‍ന്ന് വീണത്. ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.














