വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

kk shailaja

തിരുവനന്തപുരം: വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പുതിയ വായ്പ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ രണ്ട് വായ്പ പദ്ധതികള്‍ക്ക് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പ സഹായ പദ്ധതിക്കും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന വായ്പാ പദ്ധതിക്കുമാണ് തുടക്കമിട്ടത്. വനിതകള്‍ക്ക് വേണ്ടിയുള്ള നിരവധി സാമ്പത്തിക ശാക്തീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രണ്ട് വായ്പാ പദ്ധതികളും കൂടുതല്‍ കരുത്ത് പകരുമെന്നും മന്ത്രി വ്യക്തമാക്കി.

Also read:  പെരിയ ഇരട്ടക്കൊല; അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ

വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാനതല അപെക്സ് ബോഡിയായ വനിതാ ഫെഡിനോട് സഹകരിച്ച് കൊണ്ടാണ് സഹകരണ സംഘങ്ങള്‍ക്ക് വേണ്ടി 6 ശതമാനം പലിശ നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കുന്ന വായ്പാ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സിഡിഎസിന് പരമാവധി 50 ലക്ഷം രൂപയും വരെ നല്‍കുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന. യന്ത്രസഹായത്തോടെ ശുചീകരണം മികച്ചതാക്കാന്‍ ഉതകുന്ന വിവിധ പദ്ധതികളും ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് വരും ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നതാണ്.

Also read:  സ്വപ്നയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം; ദക്ഷിണമേഖല ജയില്‍ ഡിഐജിക്ക് ചുമതല

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യതമായി സ്ത്രീകള്‍ക്ക് വായ്പാ ധനസഹായം നല്‍കുന്ന വലിയൊരു ചാനലൈസിംഗ് ഏജന്‍സിയായി മാറാന്‍ വനിതാ വികസന കോര്‍പ്പറേഷന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ വീണുപോകാതെ സ്ത്രീകളെ സംരക്ഷിച്ചു നിര്‍ത്തുന്ന നിരവധി പദ്ധതികളാണ് കോര്‍പറേഷന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ വിളിക്കുന്നതിനും അത് പരിഹരിച്ചു കിട്ടുന്നതിനുള്ള സഹായം തേടുന്നതിനും കോര്‍പ്പറേഷന്റെ കിഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മിത്ര 181 സഹായിച്ചു വരുന്നു.

ആദിവാസി മേഖലയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുമായി വേണ്ടി നടപ്പിലാക്കുന്ന വനമിത്ര പദ്ധതി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദിവാസി വനിതകള്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. പ്രളയ സമയത്തും നിരവധി സഹായ പദ്ധതികള്‍ നടപ്പിലാക്കി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി 30 ലക്ഷം രൂപയുടെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും, തൊഴില്‍ നൈപുണി പരിശീലനവും നടപ്പിലാക്കി. എന്റെ കൂട് പദ്ധതി വിജയം കണ്ടതിനാല്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവ ആരംഭിക്കുന്നതാണ്. കേരളത്തിലെ വനിത സംഘങ്ങള്‍ വിചാരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല സുരക്ഷ ഒരുക്കാന്‍ സാധിക്കുന്നതാണ്.

Also read:  സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്ക് രോഗമുക്തി

കോര്‍പ്പറേഷന്റെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തി 2017 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം എന്‍.എസ്.സി.എഫ്.ഡി.സിയുടെ പെര്‍ഫോമന്‍സ് എക്സലന്‍സ് ദേശീയ പുരസ്‌കാരം വനിത വികസന കോര്‍പറേഷന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ വായ്പ ചുങ്കത്തറ വനിത സഹകരണ സംഘത്തിന് മന്ത്രി കൈമാറി. ചുങ്കത്തറ വനിത സഹകരണ സംഘത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് മറ്റ് വനിത സംഘങ്ങള്‍ മുന്നോട്ടു വന്നാല്‍ അത് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES