English हिंदी

Blog

muzika app

 

ടിക് ടോക്ക് ഇല്ലെന്ന സങ്കടം ഇനി വേണ്ട, മലയാളികളുടെ സ്വന്തം ആപ്ലിക്കേഷനായ മൂസിക്ക എത്തി കഴിഞ്ഞു. മലയാളികൾ കാത്തിരുന്ന ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് ഒരു കൂട്ടം ചെറുപ്പക്കാരാണ്.

രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ടിക് ടോക് ആപ്ലിക്കേഷനും നിരോധിച്ചിരുന്നു. ഒട്ടേറെ പേര്‍ക്കാണ് ഇതുമൂലം ബുദ്ധിമുട്ടുണ്ടായത്. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി രാജ്യം എടുത്ത ഈ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ ടിക് ടോകിലൂടെ പ്രശസ്തരായിട്ടുണ്ട്.

Also read:  വാളയാര്‍ കേസ്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

ഇതിന് പരിഹാരം കാണുവാനാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങിയത്. ഇവരുടെ പരിശ്രമത്തിനൊടുവിലാണ് പുതിയ ആപ്പായ മുസിക്ക ഇപ്പോള്‍ എത്തിയിരിക്കുന്നത്. ടിക്ക് ടോക്കിലുള്ള എല്ലാ ഫീച്ചറുകളും മുസിക്ക ആപ്പിലൂടെ ലഭിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്.

Also read:  രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം

ഡവലപ്പർമാർമാരായ ജിബിൻ ചെറിയൻ, ഡൈൻസ് ചാക്കോ, അനൂപ് സുവർണ്ണ, ഫെബിൻ സജി, ജസ്റ്റിൻ ഫിലിപ്പ് എന്നിവരാണ് പുതിയ ആപ്ലിക്കേഷനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മികച്ച പ്രതികരണമാണ് ഇതിനോടകം ആപ്പിനു ലഭിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ടിക് ടോക്കിനു ബദലായി മികച്ച ഫീച്ചറുകളുമായി ഒരു ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നത്.

Also read:  മികച്ച സംഗീത സൃഷ്ടികള്‍ക്ക് അവാര്‍ഡ് ; ഇന്‍സൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് മികവിന് പുരസ്‌കാരങ്ങള്‍ നല്‍കുന്നു

താഴെ കാണുന്ന ലിങ്ക് വഴി മുസിക്ക ആപ്ലിക്കേഷന്‍ ലഭ്യമാകും:

മലയാളികൾ കാത്തിരുന്ന short-video app നിങ്ങക്ക് മുൻപിലേക്ക് എത്തുന്നു…
https://play.google.com/store/apps/details?id=in.techsays.muzika