English हिंदी

Blog

IPL 2020

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ എട്ടിന് യുഎഇയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 51 ദിവസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ ഫൈനല്‍ നവംബര്‍ എട്ടിന് നടക്കുമെന്ന് ബിസിസിഐയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം അനൗദ്യോഗികം ആണെങ്കിലും അടത്തയാഴ്ച്ച നടക്കുന്ന ബിസിസിഐ മീറ്റീങ്ങില്‍ മത്സരക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.

Also read:  ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധായമാകാത്ത സാഹചര്യത്തിലായിരുന്നു ഐപിഎല്‍ മത്സരങ്ങല്‍ രാജ്യത്തിന് പുറത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ആദ്യം സെപ്റ്റംബര്‍ 28 ന് ടൂര്‍ണമെന്റ് ആരംഭിക്കാനായിരുന്നു ആലോചന. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ലോകകപ്പ് ഐസിസി മാറ്റിവച്ചതോടെയാണ് ആ സമയത്ത് ഐപിഎല്ലിന് വഴിതെളിഞ്ഞത്.

Also read:  ലോകകപ്പ് യോഗ്യത റൗണ്ട്; ബ്രസീലിനും അര്‍ജന്റീനക്കും ജയം