Web Desk
ഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി. ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് വിദേശികള്‍ക്ക് അനുവാദമില്ലാത്തതിനാലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കും. തീര്‍ത്ഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുകയെന്നും മന്ത്രി അറിയിച്ചു. 2.3 ലക്ഷത്തിലധികം ഇന്ത്യന്‍ തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്.
ഇത്തവണ ആഭ്യന്തര തീർഥാടകരായ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമം നടത്താനാണ് സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഹജ്ജിന് പോകുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ഹജ്ജിനു ശേഷം തീർത്ഥാടകർ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. ഹജ്ജ് സീസണിലേക്ക് പ്രത്യേക മെഡിക്കൽ പ്രോട്ടാക്കോളുകൾ വികസിപ്പിക്കും. ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനായി സമ്പൂർണ ആശുപത്രി ഒരുക്കുമെന്നും സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. 65 വയസിന് താഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജിന് അവസരം നല്‍കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.