കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന് ജഡ്ജി. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേന സുപ്രീംകോടതിക്ക് കത്ത് നല്‍കി. സമയം തേടുന്നത് പ്രോസിക്യൂഷന്‍ ട്രാന്‍സ്ഫര്‍ പെറ്റിഷനുകള്‍ മൂലമെന്നും കത്തില്‍ വിശദീകരിക്കുന്നു. വിഷയം നാളെ സുപ്രീംകോടതി പരിഗണിക്കും.