Web Desk
കൊച്ചി: സ്വര്‍ണ്ണവില വീണ്ടും റക്കോര്‍ഡ് ഉയരത്തിലേക്ക്. ആദ്യമായി പവന് 36,000 കടന്നു. ഇന്ന് 360 രൂപ വര്‍ധിച്ചതോടെ ഒരു പവന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4,520 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കോവിഡ് വ്യാപനത്തോത് കൂടുന്നതും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഓഹരി വിപണി അടക്കമുള്ളവയെ അനിശ്ചിതത്വത്തിലാക്കി. ഇതോടെ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം.ഈ വര്‍ഷം മാത്രം ഒരു പവന്‍ സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ 7,160 രൂപയാണ് വര്‍ധിച്ചത്.