കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. എക്കാലത്തെയും റെക്കോഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ വര്‍ധിച്ച് 37,400 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4675 രൂപയാണ് ഇന്നത്തെ നിരക്ക്.
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. പവന് 35,800 രൂപയായിരുന്നു ജനുവരി ഒന്നിലെ വില. അതിനുശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തില്‍ 36,160 രൂപയ്ക്ക് വ്യാപാരം നടന്നിരുന്ന സ്വര്‍ണം ഒരുഘട്ടത്തില്‍ 35,800 രൂപയിലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് പടിപടിയായി ഉയരുകയായിരുന്നു.
ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. കൂടാതെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകി എത്തുന്നതും സ്വര്‍ണവില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നുണ്ട്.