English हिंदी

Blog

cochi metro

 

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.

Also read:  കോവിഡ് വ്യാപനത്തിന്റെ നിർണായകഘട്ടം, നല്ലതോതിൽ ശ്രദ്ധ വേണം- മുഖ്യമന്ത്രി

നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്. പേട്ടവരെ സർവീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും.

Also read:  തൈക്കുടം-പേട്ട സര്‍വ്വീസ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും; കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ് മുതല്‍ പുനരാരംഭിക്കും

പേട്ട സ്റ്റേഷൻ തുറക്കുന്നതോടെ കൊച്ചി മെട്രോയിൽ ഡിഎംആർസിയുടെ ചുമതലകൾ പൂർത്തിയാകും. മറ്റു പാതകളുടെ നിർമ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആർഎൽ നേരിട്ടാണ് നടത്തുന്നത്.