Web desk
കൊച്ചി: ദിനംപ്രതി കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാള്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4440 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ജൂണ്‍ 24 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയായിരുന്നു. ഈ വര്‍ഷം മാത്രം പവന് 6,560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.