വിശപ്പിന്റെ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരം

pov05

കെ.പി. സേതുനാഥ്

കാര്‍ടൂണുകളും, ദാരിദ്ര്യവും നല്ല കോമ്പിനേഷന്‍ അല്ല. കാര്‍ടൂണുകളുടെ നര്‍മത്തിന്റെ ലോകവും, ദാരിദ്ര്യത്തിന്റെ ദയാരഹിതമായ ഭൂമികയുടെ സഞ്ചാരപഥങ്ങളും ഒരേ പാതയിലാവില്ല. ദാരിദ്ര്യത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പോസ്റ്ററില്‍ ഉണക്കപ്പുല്ലുമായി ഇരിക്കുന്ന ഇന്ത്യന്‍ ബാലികയുടെ ചിത്രവും ‘വിധിയുമായുള്ള സമാഗമത്തെ’-ക്കുറിച്ചുളള പ്രഭാഷണങ്ങളുടെ അസംബന്ധവും കാര്‍ടൂണിസ്റ്റ് എന്ന നിലയില്‍ അഭിമുഖീകരിക്കുന്നതിന്റെ ധര്‍മസങ്കടം ഒ.വി. വിജയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം കാര്‍ടൂണുകളുടെ (ഇംഗ്ലീഷ്) ഒരു സമാഹാരത്തിന് എഴുതിയ ആമുഖത്തിലാണ് ഈ താരതമ്യം അദ്ദേഹം നടത്തുന്നത്. ഇന്ത്യയിലും (സമാനമായ മറ്റു രാജ്യങ്ങളിലും) ജീവിക്കുന്ന ഹാസ്യചിത്രകാരന്മാര്‍ തങ്ങളുടെ ഫലിതബോധത്തിന്റെ പതിവുശീലങ്ങളെ മറികടക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുവാനാണ് വിജയന്‍ ഈ താരതമ്യം പങ്കു വയ്ക്കുന്നത്. വിജയന്റെ ഈ നിരീക്ഷണം പുറത്തവന്നു ദശകങ്ങള്‍ക്കു ശേഷവും ആര്‍ഷ ഭാരതത്തിലെ ദരിദ്രന്റെ വിധിയില്‍ മാറ്റമൊന്നുമില്ല.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിശപ്പിന്റെ ആഗോള സൂചികയില്‍ (അങ്ങനെയും ഒരു സൂചികയുണ്ട്!) ആര്‍ഷ ഭാരതത്തിന്റെ പവിത്രമായ സ്ഥാനം 94-ആണ്. മൊത്തം 107-രാജ്യങ്ങള്‍ അടങ്ങുന്ന ലോക വിശപ്പിന്റെ പട്ടികയിലാണ് 94-ാം സ്ഥാനം. വിശപ്പിന്റെ സൂചികയില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യക്കു പിന്നിലുള്ള ഏക രാജ്യം അഫ്ഗാനിസ്ഥാന്‍ മാത്രം. പാകിസ്ഥാന്‍ യഥാക്രമം 88, മ്യാന്‍ന്മാര്‍ 78, ബംഗ്ലാദേശ് 75, നേപ്പാള്‍ 73, ശ്രീലങ്ക 64-ഉം സ്ഥാനങ്ങളിലാണ്. ചൈന അഞ്ചാം സ്ഥാനത്താണ്.

Also read:  സെന്‍സെക്‌സ്‌ 98 പോയിന്റ്‌ ഇടിഞ്ഞു; ഐടി ഓഹരികള്‍ മുന്നേറി

കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെ സൂചികയുടെ വിവിധങ്ങളായ സ്ഥിതിവിവരകണക്കുകള്‍ നോക്കിയിരുക്കുമ്പോഴാണ് വിജയന്‍ പറഞ്ഞ താരതമ്യത്തിന്റെ ദൈന്യത നിറഞ്ഞ മുഖം മനസിലെത്തുന്നത്. ശൈശവം നഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ഉള്ള നാടാണ് ഇന്ത്യ.

2010-14 കാലയളവില്‍ ഭാരതവര്‍ഷത്തിലെ 5-വയസ്സില്‍ താഴെയുള്ള 15.1 ശതമാനം കുഞ്ഞുങ്ങള്‍ക്ക് ബാല്യം ഇല്ലാതായെങ്കില്‍ 2015-19 കാലഘട്ടത്തില്‍ അവരുടെ എണ്ണം 17.3 ശതമാനമായി ഉയര്‍ന്നു. സി.വി. ശ്രീരാമന്‍ ഉണ്ടായിരുന്നുവെങ്കില്‍ ബാല്യഹാര എന്ന പേരില്‍ ഒരു പക്ഷെ കഥയെഴുതാമായിരുന്നു. വസ്തു ഹരിക്കപ്പെട്ടവര്‍ വാസ്തുഹാരകളായെങ്കില്‍ ബാല്യം ഹരിക്കപ്പെട്ടവര്‍ ബാല്യഹാരകള്‍ ആവുന്നതില്‍ തെറ്റുണ്ടാകുമോ?

രൂക്ഷമായ പോഷകാഹാരക്കുറവിന്റെ ഭാഗമായി ഉയരത്തിന് അനുപാതമായ ഭാരമില്ലായ്മയും വയസ്സിന് അനുസൃതമായ ഉയരമില്ലായ്മയം ചേര്‍ന്ന മുരടിപ്പ് ആണ് നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ (വെയ്‌സ്റ്റഡ് ചൈല്‍ഡ്ഹുഡ്) നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഠങ്ങള്‍.

Also read:  2011-ലെ ലോകകപ്പില്‍ ഇന്ത്യയുമായി ഒത്തുകളിച്ചോ?? അന്വേഷണത്തിന് ഉത്തരവിട്ട് ശ്രീലങ്ക

 

കോവിഡ് മഹാമാരിയുടെ തിക്തഫലങ്ങള്‍ കണക്കിലെടുക്കാതെയുള്ള നിഗമനങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട വേള്‍ഡ് ഹങ്കര്‍ ഇന്‍ഡക്‌സിന്റെ കണക്കുകളില്‍ ഉള്ളത്. കോവിഡിന്റെ വ്യാപനം ആഗോളതലത്തില്‍ വിശപ്പിന്റെ കാഠിന്യം ഗുരുതരമാക്കിയിട്ടുണ്ടാവുമെന്നു റിപോര്‍ട്ട് പറയുന്നു. 2030-ഓടെ വിശപ്പില്ലാത്ത ലോകം (സീറോ ഹങ്കര്‍) എന്ന ലക്ഷ്യം നേടുന്നതിന് ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ലെന്നു റിപോര്‍ട് വിലയിരുത്തുന്നു.

വിശപ്പിനെതിരായ നടപടികളുടെ നടപ്പുവേഗത കണക്കിലെടുത്താല്‍ 31-രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിശപ്പില്ലാത്ത ലോകം എന്ന ലക്ഷ്യം നേടില്ല എന്നു വ്യക്തമാണ്. ശൈശവം നഷ്ടമായ ലോകത്തെ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജീവിക്കുന്ന രാജ്യത്തിനകത്ത് ആത്മനിര്‍ഭരമായി ജീവിക്കാന്‍ (മനസ്സാക്ഷിക്കുത്തേതുമില്ലാതെ) കഴിയുന്നതു പോലും ഭാഗ്യമായി കരുതേണ്ടി വരുന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ മറ്റൊരു സ്ഥിതിവിവര കണക്കും സമീപകാലത്ത് പുറത്തു വന്നിരുന്നു. അസമത്വത്തിന്റെ ലോക സൂചിക. ഓക്‌സഫാം എന്ന സംഘടനയാണ് അത് പുറത്തിറക്കിയത്.

Also read:  യൂട്യൂബില്‍ 100 കോടി കാണികളുമായി 'റൗഡി ബേബി'; ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം

അസമത്വത്തിന്റെ സൂചികയിലെ മൊത്തം 158 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 129-ാമത്തെ സ്ഥാനത്താണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടങ്ങിയ പൊതുസേവനം, തൊഴില്‍ അവകാശങ്ങള്‍, നികുതി എന്നീ മൂന്നു മാനദണ്ഠങ്ങള്‍ അനുസരിച്ചായിരുന്നു അസമത്വത്തിന്റെ സൂചിക തയ്യാറാക്കിയത്. പൊതു സേവനങ്ങളുടെ കാര്യത്തില്‍ 141 ഉം തൊഴില്‍ അവകാശങ്ങളുടെ കാര്യത്തില്‍ 151 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനങ്ങള്‍. ആഗോളതലത്തില്‍ 128-ാമത്തെ സ്ഥാനവുമായി അസമത്വത്തിന്റെ സൂചികയിലും പാകിസ്ഥാന്‍ ഇന്ത്യയെക്കാള്‍ ഭേദമാണെന്ന തിരിച്ചറിവ് ദേശദ്രോഹത്തിന്റെ തെളിവായി വ്യാഖ്യാനിക്കുമോ എന്ന ശങ്കയില്ലാതില്ല.

‘ഏകാധിപത്യത്തില്‍ ജനങ്ങള്‍ ചിരിക്കാറില്ല’ എന്നായിരുന്നു ശങ്കേഴ്‌സ് വീക്ക്‌ലിയുടെ അവസാന ലക്കത്തിലെ ആപ്ത വാക്യം. 1975-ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ഈ വാചകവുമായി ശങ്കേഴ്‌സ് വീക്ക്‌ലി പ്രസിദ്ധീകരണം അവസാനിപ്പിച്ചത് ഗൃഹാതുരത്വം നിറഞ്ഞ നിര്‍ദോഷമായ ഓര്‍മ മാത്രമല്ലെന്ന തിരിച്ചറിവിന് കമനീയമായ അച്ചടയില്‍ ലഭ്യമായ വിശപ്പിന്റെയും, അസമത്വത്തിന്റെയും സ്ഥിതിവിവര കണക്കുകള്‍ സഹായകമാവുമോ എന്ന് വരാനിരിക്കുന്ന ദിനങ്ങള്‍ വഴികാട്ടുമായിരിക്കും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »