Web Desk
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചി. കോരളത്തില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നു, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ല, കാലാവസ്ഥ രൂക്ഷമാകാനുളള സാധ്യതയുണ്ട് എന്നീ മുന്ന് കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.
കോവിഡ് പ്രതിസന്ധി രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുളള പ്രശ്നമാണ് കമ്മീഷന്‍റെ പ്രധാന പരിഗണനയിലുളളത്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുളള ബുദ്ധിമുട്ട് കേരളം അറിയിച്ചുട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്രത്തിന്‍റേ താണ്.