English हिंदी

Blog

hospital

അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിലെ കോവിഡ് ആശുപ്ത്രിയില്‍ തീപിടിത്തം. ഐസിയുവില്‍ ചികിത്സയിലായിരുന്ന എട്ട് രോഗികള്‍ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ചികിത്സയിലുള്ള 40 കോവിഡ് രോഗികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സര്‍ദാര്‍ വലഭായ് പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റി. 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണിത്.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് നവരംഗപുരയിലെ സ്വകാര്യ ആശുപത്രിയായ ശ്രേയ് ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

അതേസമയം, എട്ട് പേരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. സ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

Also read:  കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല: വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.