അഹമ്മദാബാദ്: കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കി അഹമ്മദാബാദ് ഭരണകൂടം. ആദ്യം 200 ആയിരുന്ന പിഴതുകയാണ് ഇപ്പോള്‍ 500 ആക്കിയത്.
Also read: മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു
അതേസമയം പാന്‍ കടകള്‍ക്ക് സമീപം മുറുക്കി തുപ്പിയാല്‍ കടയുടമകള്‍ 10,000 രൂപ പിഴ അടക്കണമെന്നും അഹമ്മദാബാദിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് ഗുപ്ത ഉത്തരവിറക്കി.
കോവിഡ് വ്യാപന തോത് ഉയരുമ്പോഴും പലരും മാസ്ക് ധരിക്കാതെ നഗരത്തില്‍ ഇറങ്ങുന്നതും പൊതു ഇടങ്ങളില്‍ തുപ്പുന്നതും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് രാജീവ് ഗുപ്ത വ്യക്തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക എന്നിവ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




















