English हिंदी

Blog

WhatsApp Image 2020-06-20 at 12.57.18 PM

Web Desk

ലോകത്തെ 10 സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂബെര്‍ഗ് പുറത്തുവിട്ട പട്ടികയില്‍ 64.5 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള അംബാനി ഒന്‍പതാം സ്ഥാനത്താണ്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ ലാറി എല്ലിസണിനെയും ഫ്രാങ്കോയിസ് ബെറ്റെന്‍കോര്‍ട്ട് മേയര്‍സിനെയും പിന്നിലാക്കിയാണ് മുകേഷ് അംബാനിയുടെ നേട്ടം. പട്ടികയില്‍ ഇടംനേടുന്ന ഏക ഏഷ്യന്‍ വ്യവസായി കൂടിയാണ് അംബാനി.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ കീഴിലുള്ള ടെലികോം സേവനദാതാക്കളായ ‘ജിയോ’ യുടെ വളര്‍ച്ചയാണ് മുകേഷ് അംബാനിയെ സമ്പന്നരുടെ പട്ടികയിലെത്തിച്ചത്. കോവിഡ്-19 ന്‍റെ വ്യാപനം പട്ടികയിലെ ശതകോടീശ്വരന്മാരെ ബാധിച്ചതുപോലെ തന്നെ അംബാനിയെയും ബാധിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് ശേഷം റിലയന്‍സ് ഓഹരികള്‍ ഇരട്ടിയാകുകയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് മുകേഷ് അംബാനിയുടെ കമ്പനികള്‍ക്ക് (പ്രധാനമായും ജിയോ) നേട്ടമായി. ഇത് അബാനിയുടെ ആസ്തി വര്‍ധിക്കാന്‍ വഴിയൊരുക്കുകയായിരുന്നുവെന്ന് ജെന്‍എന്‍യു സാമ്പത്തിക പഠന ആസൂത്രണ കേന്ദ്ര ചെയര്‍മാന്‍ ജയന്തി ഘോഷ് പറഞ്ഞു.

Also read:  5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആപത്ത് ; ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതിയില്‍

അതേസമയം, റിലയന്‍സിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കോവിഡ്-19 ന് മുന്‍പില്‍ വ്യവസായ മേഖലകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ 58 ദിവസം കൊണ്ട് റിലയന്‍സ് സമാഹരിച്ചത് 1,68,818 കോടി രൂപയാണ്.

Also read:  സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. 

2020 മാർച്ച് 31 വരെ 161,035 കോടി രൂപയായിരുന്നു ആർ‌ഐ‌എല്ലിന്‍റെ അറ്റ ​​കടം. 10 ടെക് നിക്ഷേപകരിൽ നിന്ന് 115,693.95 കോടി രൂപയും ആർ‌ഐ‌എല്ലിന്റെ അവകാശ ഓഹരി വിൽപ്പനയിൽ നിന്ന് 53,124.20 കോടി രൂപയുമാണ് കമ്പനി സമാഹരിച്ചത്. ഒരു സ്ഥാപനം കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയം മൂലധനം സമാഹരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് റിലയന്‍സ് പറഞ്ഞു.

Also read:  കാണാതായിട്ട് ഒരാഴ്ച; അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍

31 മാർച്ച് 2021 ഓടെ സമ്പൂർണ കട രഹിത കമ്പനിയായി മാറും എന്നായിരുന്നു മുകേഷ് അംബാനിയുടെ പ്രഖ്യാപനം. എങ്കിലും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചതോടെ ഈ വർഷം തന്നെ കമ്പനി ലക്ഷ്യത്തിൽ എത്തും എന്നാണ് സൂചന.