കുട്ടികള്‍ക്കുള്ള അക്കൗണ്ട്‌: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Financial Planing K Aravind

കെ.അരവിന്ദ്‌

കുട്ടികളുടെ ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക്‌ നേടിയ വേളകളിലുമൊക്കെ അവര്‍ക്ക്‌ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി പണം നല്‍കുന്നത്‌ സാധാരണമാണ്‌. പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്ന കാലമൊക്കെ കഴിഞ്ഞു. കുട്ടികള്‍ക്കായി സേവിംഗ്‌സ്‌ അക്കൗണ്ടുകള്‍ ആരംഭിച്ച്‌ അതില്‍ പണം നിക്ഷേപിക്കുന്നതാണ്‌ പുതിയ പ്രവണത. കുട്ടികള്‍ക്ക്‌ നേരിട്ട്‌ പണം നല്‍കുന്നതിനു പകരം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയുമാകാം.

വിവിധ ബാങ്കുകളില്‍ ചൈല്‍ഡ്‌ സേവിംഗ്‌സ്‌ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. ചില ബാങ്കുകളില്‍ ഒരു ദിവസം മാത്രം പ്രായമായ കുട്ടിയുടെ പേരില്‍ പോലും അക്കൗണ്ട്‌ ആരംഭിക്കാം.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ദീര്‍ഘകാലയളവിനുള്ളില്‍ അവരുടെ പണം വളരുന്നത്‌ നേരിട്ടറിയുന്നതിനും ഇത്ത രം അക്കൗണ്ടുകള്‍ സഹായകമാണ്‌. ബാങ്ക്‌ അക്കൗണ്ട്‌ തുറയ്‌ക്കുന്നതിനുള്ള ചെലവുകളെക്കുറിച്ചും മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക്‌ മനസ്സിലാക്കാനുള്ള വഴി ഒരുങ്ങും. ഇതെല്ലാം സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്‌ കുട്ടികളെ സന്നദ്ധരാക്കും.

എല്ലാ മാസവും കുട്ടികള്‍ക്ക്‌ നല്‍കുന്ന പോക്കറ്റ്‌ മണി അവരുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയാകും. ബാങ്ക്‌ അക്കൗണ്ട്‌ ഇടപാടുകളെക്കുറിച്ച്‌ മനസ്സിലാക്കാന്‍ മാത്രമല്ല, അക്കൗണ്ടിലെ നിക്ഷേപത്തിന്‌ പലിശ ലഭിക്കുന്നതെങ്ങനെയെന്നും കുട്ടിക്ക്‌ അറിയാനാകും. ഡെബിറ്റ്‌ കാര്‍ഡ്‌ വഴി പിന്‍വലിക്കുകയും ചെലവാക്കുകയും ചെയ്യു ന്ന തുകയ്‌ക്ക്‌ പരിധി ഏര്‍പ്പെടുത്തുകയാണെങ്കില്‍ കുട്ടികളുടെ ധനവിനിയോഗത്തെ നിയന്ത്രിക്കാം. ഇത്തരത്തില്‍ ഓരോ ദിവസവും ഓരോ മാസവും ചെലവിടുന്ന തുകയ്‌ക്ക്‌ പരി ധി ഏര്‍പ്പെടുത്താവുന്നതാണ്‌.

Also read:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചൈല്‍ഡ്‌ സേവിംഗ്‌സ്‌ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന്‌ ചില നിബന്ധനകള്‍ ബാധകമാണ്‌. ഇത്തരം അക്കൗണ്ടുകള്‍ക്ക്‌ മിനിമം ബാലന്‍സ്‌, പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക എന്നിവയുടെ കാര്യത്തില്‍ സാധാരണ എസ്‌ബി അക്കൗണ്ടുകളില്‍ നിന്ന്‌ വ്യത്യസ്‌തമായ വ്യവസ്ഥകളാണ്‌ ഉള്ളത്‌. മിക്ക ബാ ങ്കുകളിലും രക്ഷിതാവിന്‌ സ്വന്തം പേരില്‍ അ ക്കൗണ്ടുണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ പേ രില്‍ അക്കൗണ്ട്‌ തുറയ്‌ക്കാനാകൂ. അക്കൗണ്ട്‌ ആരംഭിക്കുന്നതിന്‌ കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖയും രക്ഷിതാവിനെ സംബന്ധിച്ച വിവരങ്ങളും നല്‍കേണ്ടതുണ്ട്‌.

പുതുതലമുറ ബാങ്കുകളാണ്‌ പ്രധാനമായും മിനിമം ബാലന്‍സ്‌ നിലനിര്‍ത്തണമെ ന്ന നിബന്ധന വെക്കുന്നത്‌. അതേ സമയം പൊതുമേഖലാ ബാങ്കുക ള്‍ക്കും പഴയ തലമുറ ബാങ്കുകള്‍ക്കും മിനിമം ബാലന്‍സ്‌ സംബന്ധിച്ച്‌ കര്‍ക്കശമായ നി ബന്ധനകളില്ല. ഉദാഹരണത്തിന്‌ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐയില്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ്‌ നിര്‍ബന്ധമല്ല. പഴയ തലമുറ ബാങ്കായ ഫെഡറല്‍ ബാങ്കില്‍ 1000 രൂപ മാത്രമേ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടതുള്ളൂ.

Also read:  പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളില്‍ ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കാം

മിക്ക ബാങ്കുകളും ഇത്തരം അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ എടിഎം/ഡെബിറ്റ്‌ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്‌. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനും ഷോപ്പിംഗ്‌ നടത്തുന്നതിനുമുള്ള പരിധികള്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ, പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്ക്‌ നിശ്ചയിക്കാവുന്നതാണ്‌. മിക്ക ബാങ്കുകളും എടിഎം/ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പ്രതിദിനം പിന്‍ വലിക്കാവുന്ന പരമാവധി തുക 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌.

പത്ത്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്കും പത്ത്‌ വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൗണ്ടുകള്‍ ലഭ്യമാണ്‌. കുട്ടികള്‍ക്ക്‌ നിശ്ചിത പ്രായം കഴിഞ്ഞാല്‍ അ ക്കൗ ണ്ട്‌ അപ്‌ഗ്രേഡ്‌ ചെയ്യാം. മിക്ക ബാങ്കുകളും ഇത്തരം അക്കൗണ്ടുകളില്‍ പ്രത്യേക പാസ്‌ബുക്കും ചെക്ക്‌ ബുക്കും നല്‍കുന്നുണ്ട്‌. ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും കാര്‍ഡ്‌ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക്‌ എസ്‌എംഎസ്‌ ലഭിക്കുന്ന സംവിധാനം മിക്ക ബാങ്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Also read:  ഓഹരി വിപണിയില്‍ ഇന്നും ഇടിവ്‌

കുട്ടികളുടെ അക്കൗണ്ടിനെ നെറ്റ്‌ ബാങ്കിം ഗുമായി ബന്ധിപ്പിക്കുകയും അതുവഴി കുട്ടികളുടെ അക്കൗണ്ട്‌ ഇടപാടുകള്‍ നിരീക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ എവിടെയൊക്കെ, എത്രയൊക്കെ പണം ചെലവഴിച്ചുവെന്ന്‌ മാതാപിതാക്കള്‍ക്ക്‌ മനസ്സിലാക്കാനാവും. തന്റെ അനുവാദമില്ലാതെ കുട്ടി തുടര്‍ന്ന്‌ ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ രക്ഷിതാവിന്‌ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട്‌ കാര്‍ഡ്‌ ലോക്ക്‌ ചെയ്യാന്‍ സാധിക്കും.

പരിധികള്‍ക്ക്‌ വിധേയമാ യി അക്കൗണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ കുട്ടികള്‍ക്ക്‌ എല്ലാ സ്വാതന്ത്ര്യവുമുണ്ടെങ്കിലും നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും രക്ഷിതാവിന്റെ അക്കൗണ്ടായാണ്‌ ഇത്‌ കണക്കാക്കുക. കുട്ടി സ്വന്തം കഴിവ്‌ ഉപയോഗിച്ച്‌ പണം സമ്പാദിക്കുന്നതു വരെ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള പലിശ രക്ഷിതാവിന്റെ പേരിലായിരിക്കും കണക്കാക്കുന്നത്‌.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »