കര്‍ഷകരെ കുരുതി കൊടുക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കിസാന്‍ സംഘര്‍ഷ് കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകരുടെ മഹാ പ്രക്ഷോഭത്തെ സഹായിക്കുവാന്‍ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (EEFI) ആദ്യഗഢുവായി ആറ് ലക്ഷം രൂപ നല്‍കി.
ഹരിയാന – ഡല്‍ഹി അതിര്‍ത്തിയായ സിംഗുവിലെ സമരവേദിയില്‍ വെച്ച് ഇഇഎഫ്‌ഐ നേതാക്കളായ സ്വദേശ് ദേബ് റോയ്, സുഭാഷ് ലംബ, കെ.ജയപ്രകാശ്, എല്‍.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രക്ഷോഭത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഇ ഇ എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സുഭാഷ് ലംബ സംസാരിച്ചു. 6 ലക്ഷം രൂപ കിസാന്‍ സഭയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതിന്റെ രസീറ്റ് ഇ ഇ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറി കെ.ജയപ്രകാശ് ഓള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാവ് സ.പി.കൃഷ്ണപ്രസാദിന് കൈമാറി. സിഐടിയു ദേശീയ സെക്രട്ടറിമാരായ ആര്‍.സിന്ധു ,കരുമയാന്‍ എന്നിവര്‍ സംബന്ധിച്ചു.




















