ഡല്‍ഹി ഉഴുത് മറിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി

cong

 

സുധീര്‍ നാഥ്

സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹി കേന്ദ്രമാക്കി എല്ലാ അതിര്‍ത്തികളിലൂടെയും ട്രാക്ടര്‍ പ്രകടനം നടത്തിയത് ഇരുപത്തഞ്ച് ലക്ഷത്തിലേറെ ജനങ്ങള്‍ നേരില്‍ കണ്ടു. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് തുടങ്ങിയ ട്രാക്ടര്‍ റാലിയെ റോഡിന്റെ ഇരുവശത്തു നിന്നും ജനങ്ങള്‍ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീക്കും കുട്ടികളും ട്രിക്ടര്‍ റാലിക്ക് പുഷ്പവൃഷ്ടി നടത്തി. വഴി നീള ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന കാഴ്ച്ച ആവേശം പകരുന്നതാണ്.

ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി കടന്നുവരാതിരിക്കാന്‍ പോലീസ് വച്ചിരിക്കുന്ന തടസ്സങ്ങളെല്ലാം നീങ്ങി കൊണ്ടാണ് കര്‍ഷകര്‍ മുന്നോട്ടു പോയത്. വലിയ ട്രക്കുകയും, ബസുകളും, കണ്ടെയ്‌നറുകളും, സിമന്റ് ബ്‌ളോക്കുകളും കര്‍ഷകര്‍ ട്രാക്റ്ററുകള്‍ ഉപയോഗിച്ച് നീക്കം ചെയ്ത് വഴി ഒരുക്കിയാണ് ഡല്‍ഹിയിലേയ്ക്ക് കടന്നത്. പോലീസ് നിഷ്‌ക്രീയമായി നോക്കി നില്‍ക്കുകയായിരുന്നു.

പോലീസ് നിശ്ചയിച്ച സമയവും, വഴിയും സമര രംഗത്തുള്ള കര്‍ഷകര്‍ രാവിലെ തന്നെ ലംഘിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 5 വരെ മൂന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് നിശ്ചിത വഴിയിലൂടെ പോകാനാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസ് അനുമതി നല്‍കിയത്.

Also read:  ഇന്ന് ഭാരത് ബന്ദ്; വോട്ടെടുപ്പ് ആയതിനാല്‍ കേരളത്തെ ഒഴിവാക്കി

തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്ടര്‍ റാലി നടന്നത്.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപത്തിരണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി രാജ്പഥില്‍ റിപ്പബ്ലിക്ക് പരേഡ് നടക്കുന്ന അവസരത്തില്‍ തന്നെയായിരുന്നു ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തിയില്‍ നിന്നും ട്രാക്റ്ററുകളില്‍ ഡല്‍ഹിയിലേയ്ക്ക് പ്രവേശിച്ചത്. എല്ലാ ടെലിവിഷന്‍ ചാനലുകളിലും റിപ്പബ്ലിക്ക് പരേഡും , ട്രാക്ടര്‍ റാലിയും ഒരേ സമയം കാണിക്കേണ്ടി വന്നു.

കര്‍ഷകര്‍ ട്രാക്ടറുകളുമായി ചെങ്കോട്ടയിലും, നഗര സിരാ കേന്ദ്രമായ ഐ.ടി.ഒ. യിലും എത്തി എന്നത് സമരത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. ട്രാക്റ്റര്‍ റാലിയും, കര്‍ഷകരുടേയും, അവരെ പിന്തുണയ്ക്കുന്നവരുടേയും പങ്കാളിത്തം കൊണ്ട് സമരം ലോക ശ്രദ്ധ പിടിച്ചു പറ്റി എന്നത് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ നോക്കിയാല്‍ മനസിലാക്കും.

Also read:  രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു

കര്‍ഷകര്‍ വേണ്ട എന്ന് പറയുന്ന ബില്ല് അവരെ അടിച്ചേല്‍പ്പിക്കുന്ന ഏകാധിപത്യ നടപടി വ്യാപകമായി സംസാര വിഷയമാണ്. ബി.ജെ.പി നേതൃത്ത്വത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്ന് തുടങ്ങി. ബില്ലുകള്‍ പിന്‍വലിച്ച് സര്‍ക്കാരിന്റെയും, പാര്‍ട്ടിയുടേയും മുഖം രക്ഷിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി കടും പിടുത്തം നടത്തുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നു. കര്‍ഷകര്‍ക്കൊപ്പമാണ് പല ബി. ജെ. പി നേതാക്കളും.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ല എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സമരത്തില്‍ നുഴഞ്ഞ് കയറി ബി.ജെ.പി ഗുണ്ടകള്‍

ബി.ജെ.പി അനുകൂലികള്‍ സമരക്കാര്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തി. ഗള്‍ഫിന്റ്യന്‍സിന്റെ ക്യാമറ അടിച്ചു തകര്‍ത്ത അവര്‍ ഡാറ്റാ കാര്‍ഡ് ഊരി എടുത്തത് തോക്ക് കാട്ടിയാണ്. പോലീസിന്റെ മുന്നില്‍ വെച്ചാണ് ചെങ്കോട്ടയില്‍ ഇത് സംഭവിച്ചത്.

Also read:  ബജറ്റിൽ ഇടംനേടി എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ, ഗവേഷണത്തിന് 500 കോടി.

കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ബി ജെ പി ഗുണ്ടകള്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ചെങ്കോട്ടയില്‍ നാല് സമര അനുകൂലികള്‍ക്ക് വെടിയേറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായവരുടെ ഫോണുകള്‍ പിടിച്ച് വാങ്ങി നശിപ്പിച്ചു. പത്തോളം ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ നശിപ്പിച്ചു.

സിഘു അതിര്‍ത്തി മുതല്‍ ചെങ്കോട്ട വരെ ഒരു തരത്തിലുള്ള അക്രമണവും ഉണ്ടായിരുന്നില്ല എന്ന് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു. സമരത്തെ തകര്‍ക്കുന്നതിന് മനപൂര്‍വ്വമായി ബി.ജെ.പി നടത്തിയ നീക്കമായിരുന്നു ചെങ്കോട്ടയിലും പരിസരത്തും നേരില്‍ കണ്ടത്. ആരാണ് സമരക്കാരെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.

ചെങ്കോട്ടയില്‍ കയറി കൊടി കെട്ടിയത് കര്‍ഷകരല്ല എന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. സമര നേതാക്കളെ പോലും വിസ്മയിപ്പിച്ച ജനപങ്കാളിത്തം കൊണ്ട് കര്‍ഷക സമരം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.

 

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »