ഇരുളും വെളിച്ചവും-കെഎം റോയ്‌

പ്രതാപ് നായർ

ദിൽ ഹൂം ഹൂം കരേ  ഖബ്റായെ …

ഏക് ബൂന്ദ് കഭി പാനി കി മോരി

അഖിയോൻ സേ ബർസായെ …

എന്റെ ഹൃദയമിടിക്കുകയാണ് ..പേടിയാവുന്നുണ്ട് ..പക്ഷെ ഒരുതുള്ളി കണ്ണീർ പോലും കണ്ണിൽ നിന്നും പൊഴിയില്ല …

രുദാലിയിലെ ഭൂപൻ ഹസാരികയുടെ സംഗീതം ആസ്വദിച്ച്  ഇരുളും വെളിച്ചവുമുള്ള വീട്ടിലെ വീൽ ചെയറിൽ ഇരിക്കുകയാണ് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പത്രപ്രവർത്തകൻ കെഎം റോയ് … പാട്ടിലെ വരികൾ പോലെ ഒരു ഹൃദയമിടിപ്പിൽ ഒരു സാഗരം ഇരമ്പുന്നുണ്ട് അദ്ദേഹത്തിന്റെ കണ്ണിൽ, പക്ഷെ ആ മുഖത്ത് കരുത്തനായ ഒരാളുടെ നിശ്ചയ ദാർഢ്യം തെളിഞ്ഞു കാണാം

ദേശീയ അവാർഡ് നേടിയ പ്രദീപ് നായർ ഒരുക്കിയ കെഎം റോയി ഒരു പ്രകാശ രേഖ എന്ന ഡോക്യുമെന്ററി വരച്ചു കാട്ടുന്നതുന്നതു പത്രപ്രവർത്തകനായും, സാമൂഹ്യ പ്രവർത്തകനായും  ,കഴിഞ്ഞ  അൻപതിലധികം വർഷമായി തിളങ്ങി നിൽക്കുന്ന കെഎം റോയി എന്ന അസാമാന്യ വ്യക്തിത്വത്തെയാണ് .

പ്രൊഫസർ എംകെ സാനുമാഷിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്, തുടർന്ന് എറണാകുളം മഹാരാജാസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ വിദ്യാർത്ഥി യൂണിയൻ നേതാവിനെ അനുസ്‌മരിക്കുന്നതു അന്നത്തെ സഹപാഠിയായ മുൻമന്ത്രി വയലാർ രവിയാണ്
കോളേജിൽ പഠിക്കുന്ന കാലത്തുള്ള റോയിയുടെ നേതൃപാടവവും ,വിദ്യാർത്ഥികൾക്കിടയിലുള്ള   സ്വാധീനവും ഡോക്യൂമെന്ററിയിൽ എടുത്തു പറയുന്നുണ്ട് .

കൊച്ചിക്കപ്പൽശാലയിൽ ആദ്യമിറക്കിയത് കെഎം റോയിയുടെ പേപ്പർ ബോട്ടാണ് എന്നുള്ള കൗതുകവും എന്നാൽ ഏറെ ചിന്തനീയവുമായ  ആർക്കുമറിയാത്ത  ഒരു സമര കഥ  , സംവിധായകൻ വിവരിക്കുന്നത് ഇങ്ങിനെയാണ്‌ . “കൊച്ചി കപ്പൽ ശാലയ്ക്ക് സ്ഥലം കൊടുത്ത അന്നത്തെ കൊച്ചിയിലെ ഒരു പ്രധാന കുടുംബമായിരുന്നു റോയിയുടേത് , നാടിന്റെ നന്മക്കായി കിടപ്പാടം വിട്ടു കൊടുത്ത ആ കുടുംബമടക്കമുള്ളവർക്കു കപ്പൽശാല  ഒരു വിദൂര സ്വപനമായി അവശേഷിച്ചപ്പോഴാണ് , പ്രതീകത്മക സമരത്തിന്  അന്നത്തെ യുവാവായ റോയി പേപ്പർ ബോട്ടുമായി ഇറങ്ങിയത് ” സമരം ഏറെ ശ്രദ്ധ നേടി ,റോയിയുടെ സമര വീര്യത്തിനെയും പ്രതികരണ ശേഷിയെയും  സംവിധായകൻ കൃത്യമായി വരച്ചിടുന്നു .

Also read:  'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രീകരണം പൂര്‍ത്തിയായി ; സിനിമാ വിശേഷങ്ങളുമായി എം മുകുന്ദന്‍
സുകുമാർ അഴിക്കോട്, വൈക്കം മുഹമ്മദ്‌ ബഷീർ, ഡി. സി. കിഴക്കേമുറി എന്നിവരോടൊപ്പം കെ. എം. റോയ്

ഒരുകാലത്തു മംഗളം പത്രത്തിന്റെ കടുത്ത എതിരാളി ആയിരുന്ന മനോരമ പത്രവും അതിന്റെ എഡിറ്ററും  കെഎം റോയി എന്ന അസാമാന്യനായ  ധൈര്യവും പ്രാപ്തിയുമുള്ള പത്രപ്രവർത്തകന്റെ കഥ വിവരിക്കുന്നുണ്ട്. മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടർ ആയിരുന്ന തോമസ് ജേക്കബ്, തനിക്കു പരിചയമുള്ള റോയിയുടെ സ്വഭാവത്തിലെ  സവിശേഷതകൾ എണ്ണിപ്പറയുന്നു.

പത്രപ്രവർത്തകരെ ഒന്നിപ്പിച്ച , അവർക്കു ഒരു പുതിയ ദിശാബോധം നൽകിയ കെഎം റോയുടെ ആ നിലയിലെ സംഭാവനകൾ മംഗളത്തിലെ  സഹപ്രവർത്തകരും, മാനേജിങ് എഡിറ്ററും ഓർത്തെടുക്കുന്നുണ്ട് ഈ ഡോക്യൂമെന്ററിയിൽ.

വെറുമൊരു നാലു  കോളം  വാർത്തയിൽ ഒതുങ്ങിപ്പോകേണ്ട  സിസ്റ്റർ അഭയ കേസിനെ, അതിന്റെ പ്രധാന്യത്തോടു കൂടി അവതരിപ്പിച്ചു , കേരള മനഃസാക്ഷിയിലേക്കു തുറന്നു വിട്ട റോയിയുടെ അന്നത്തെ ധൈര്യവും, സത്യസന്ധമായ വർത്തകളോടുള്ള സമീപനവും,  മംഗളത്തിന്റെ  മാനേജിങ് എഡിറ്ററും വളരെ പ്രാധാന്യത്തോടെ പറയുമ്പോൾ ഒരു കാലഘട്ടതിന്റെ കഥയാണ് നമുക്ക് ഓർമ്മവരുന്നത്.

കെ. എം റോയിയുടെ നേതൃത്തിൽ നടന്ന ഒരു സമരം.

 

കൊച്ചി മേയറാകാനും , എറണാകുളത്തു നിന്ന് പാർലമെന്റ് ഇലക്ഷന് മത്സരിക്കാനും റോയിക്കു കിട്ടുമായിരുന്ന അവസരങ്ങൾ നിരസിച്ച കഥകൾ അന്നത്തെ ജില്ലാ സെക്രട്ടറി ആയിരുന്ന എം എം ലോറൻസും, സെബാസ്റ്റ്യൻ പോളും പറയുന്നത്. റോയിയിലെ അധികാരമോഹമില്ലാത്ത ജനപ്രതിനിധിയുടെ മനസ്സിനെ തുറന്നു കാട്ടുന്നു . ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വനും റോയിയുടെ പക്ഷമില്ലാത്ത രാഷ്ടീയ കഥകൾ ഈ ഡോക്യൂമെന്ററിയിൽ പങ്കു വെക്കുന്നു.

Also read:  തീരമേഖലയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ടെന്ന് ഉമ്മന്‍ചാണ്ടി
രാജ്യാന്തര പത്രപ്രർത്തക സമ്മേളനത്തിൽ കെ. എം. റോയ്

മുടങ്ങാതെ എല്ലാ ആഴ്ചയും റോയ് മംഗളം ആഴ്ചപ്പതിപ്പിൽ എഴുതിരുന്ന ഇരുളും  വെളിച്ചവുമെന്ന പംക്തി  സ്വാധീനിച്ച ആയിരക്കണക്കിന് മനുഷ്യ മനസ്സുകളുടെ കഥ, ഏറെ കൗതുകത്തോടെയായായിരിക്കും ഇന്നത്തെ  തലമുറ കാണുക. .പതിനാറ്  ലക്ഷം കോപ്പി എന്ന മാന്ത്രിക സംഖ്യ മംഗളത്തിന് കൈവന്നതിൽ റോയിയുടെ തൂലികയ്ക്കു ഏറെ സ്വാധീനം ഉണ്ടായിരുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമായ കാര്യമായിരുന്നു

മുല്ലപ്പെരിയാര്‍ ഡാമിന്റെ വസ്തുതാ കമ്മറ്റിയിൽ റോയി നൽകിയ സപ്പോർട്ട്  എടുത്തു പറഞ്ഞത് ജസ്റ്റിസ് കെടി  തോമസാണ് ,അത് പോലെ തന്നെ  പത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രെയിനിങ്ങിനു മുൻകൈ എടുത്ത, അവരുടെ ഉന്നമനത്തിനായി ഉണർന്നു പ്രവർത്തിച്ച റോയിലെ തൊളിലാളി വീര്യവും ,മാധ്യമ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ഡോക്യൂമെന്ററിയിൽ പ്രതിപാദ്യമാവുന്നു.

കൊച്ചിയുടെയും കോട്ടയത്തിന്റെയും പുരോഗമനപരമായ പ്രവർത്തങ്ങളിൽ റോയിയുടെ സംഭാവനകൾ നിരവധിയാണ് .കെഎം റോയിയോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ , സമകാലീനരായ പത്ര പ്രവർത്തകർ , രാഷ്ട്രീയ , സാമൂഹ്യ മേഖലയിലെ പ്രമുഖർ , കുടുംബാംഗങ്ങൾ , തുടങ്ങി നിരവധിപേരെ  അണിനിരത്തി ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ഈ ഡോക്യൂമെന്ററിയിലൂടെ പ്രദീപ് നായർ എന്ന സംവിധാന പ്രതിഭ കോറിയിടുന്നത് .ദൃശ്യങ്ങൾക്ക് ചാരുത നൽകുന്ന ദേശീയ, രാജ്യാന്തര പുരസ്‌ക്കാര ജേതാവ് നിഖിൽ. എസ്. പ്രവീണിന്റെ ഛായാഗ്രഹണവും, സുനീഷ് സെബാസ്റ്റിൻറെ ദൃശ്യ സങ്കലനവും എടുത്തു പറയേണ്ടതാണ് . കേരള മീഡിയ അക്കാദമി നിർമ്മിച്ച മാധ്യമ രംഗത്തെ പ്രഗല്ഭരെ കുറിച്ചുള്ള പരമ്പരയിലെ ഒരു ഡോക്യൂമെന്ററിയാണിത് .

Also read:  മാതൃഭൂമി എം .ഡി യും മുൻ കേന്ദ്രമന്ത്രിയുമായ എം .പി വീരേന്ത്രകുമാർ അന്തരിച്ചു
മംഗളം സ്ഥാപകൻ എം. സി. വർഗീസ്, മുൻ രാഷ്‌ട്രപതി കെ. ആർ. നാരായണൻ, ക്ലാരമ്മ വർഗീസ്, ഡോക്ടർ കെ. എസ്. ഡേവിഡ് എന്നിവരോടൊപ്പം കെ. എം. റോയ്.

സോഷ്യലിസ്റ്റായി , പത്രപ്രവർത്തകനായി, ട്രേഡ് യൂണിയൻ നേതാവായി, ജനപ്രതിനിധിയായി ,സാമൂഹ്യ പ്രവർത്തകനായി, ചിന്തകനായി, അധ്യാപകനായി, ഒരു തലമുറയ്ക്ക് മുഴുവൻ പ്രചോദനമായി മാറിയ ഒരു അപൂർവ വ്യക്തിത്വത്തിന്റെ നേർക്കാഴ്ചയാണ് കെഎം റോയി ഒരു പ്രകാശ രേഖ എന്ന ഒരു മണിക്കൂർ ദൈർഖ്യമുള്ള ചിത്രം.

‘ നീ മധുപകരൂ മലർ ചൊരിയൂ അനുരാഗപൗർണ്ണമിയെ… നീ മായല്ലെ  മറയല്ലേ മറയല്ലേ നീല നിലാവൊളിയെ …. പാട്ടിൽ കണ്ണടച്ച് താളം പിടിച്ചിരിക്കുകയാണ് റോയി … എല്ലാം ആ മുഖത്തുണ്ട് , ശാരീരിക വിഷമതകൾ തീർത്ത മൗനം വാചാലവും …

 

പ്രദീപ് നായർ

ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ “ഒരിടം “, ചലച്ചിത്ര സമാഹാരം “ക്രോസ്സ് റോഡ് “, ചെറുക്കനും പെണ്ണും എന്നീ സിനിമകളുടെയും സംസ്ഥാന അവാർഡ് നേടിയ “കുട്ടനാട് :ഒരു അപൂർവ മരുത തിണ “, എ നിയോറിയലിസ്റ്റിക് ഡ്രീം, വെൻ ദി ലേബർ ലേബർസ്‌, മാൻ v/s നേച്ചർ: ദി സ്ട്രഗിൾ എറ്റേർണൽ, തുടങ്ങി നിരവധി ഡോക്യൂമെന്ററികളുടെയും പരസ്യ ചിത്രങ്ങളുടെയും സംവിധായകൻ ആണ് പ്രദീപ് നായർ.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »