Web Desk
ദേശീയപാത പദ്ധതികളില്‍ ഇനിമുതല്‍ ചൈനീസ് കമ്പിനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചൈനയുടെ സംയുക്ത പങ്കാളിത്തങ്ങള്‍ക്കും ദേശീയപാത പദ്ധതി കരാറുകള്‍ നല്‍കില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പൂര്‍ണമായും ഒഴിവാക്കുമെന്നും ചൈനീസ് കമ്ബനികളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മാണത്തിനായി ചൈനീസ് പങ്കാളിത്തമുള്ള കമ്പിനികള്‍ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ല. സംയുക്ത സംരംഭങ്ങളില്‍ പങ്കാളികളാക്കില്ല. ചൈനീസ് കമ്പിനികളെ ഒഴിവാക്കുകയും രാജ്യത്തെ തദ്ദേശ കമ്പിനികള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യും.