ഉയര്‍ന്ന ക്രെഡിറ്റ്‌ സ്‌കോര്‍ നേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

financial planning

 

കെ.അരവിന്ദ്‌

ബാങ്കില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ ലഭിക്കുന്നതിനുള്ള മാനദണ്‌ഡം നിങ്ങളുടെ വരുമാനവും ജോലിയുടെ സ്വഭാവവും മാത്രമല്ല. നിങ്ങളുടെ സിബില്‍ (ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്‌) റിപ്പോര്‍ട്ടും ക്രെഡിറ്റ്‌ സ്‌കോറും വായ്‌പാ യോഗ്യത നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്‌. സിബില്‍ റിപ്പോര്‍ട്ടും ക്രെഡിറ്റ്‌ സ്‌കോറും പരിഗണിക്കാതെ ബാങ്കുകളില്‍ നിന്നും ഭവന വായ്‌പ പോലുള്ള വലിയ വായ്‌പകള്‍ ലഭിക്കുക ഏതാണ്ട്‌ അസാധ്യമാണ്‌.

ക്രെഡിറ്റ്‌ ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ സിബില്‍ നല്‍കുന്ന ക്രെ ഡിറ്റ്‌ സ്‌കോര്‍ വായ്‌പകള്‍ക്കായുള്ള അപേക്ഷകളിന്മേല്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്‌. സിബിലിന്റെ തന്നെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ 90 ശതമാനം പുതിയ വായ്‌പകളും അനുവദിക്കുന്നത്‌ 750ന്‌ മുകളില്‍ ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്കാണ്‌.

Also read:  ആസാമിലേക്കുളള ജലവിതരണം നിര്‍ത്തിവെച്ചിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമം: ഭൂട്ടാന്‍

വായ്‌പാതുക തിരച്ചടക്കാന്‍ വൈകുകയാണെങ്കില്‍ അത്‌ എത്ര ദിവസത്തേക്ക്‌ എന്ന്‌ ബാങ്കുകള്‍ പരിശോധിക്കാറുണ്ട്‌. തിരിച്ചടവ്‌ വൈകിപ്പിച്ചത്‌ ദീര്‍ഘമായ കാലയളവിലേക്കാണെങ്കില്‍ അത്‌ നിങ്ങളുടെ ക്രെഡിറ്റ്‌ സ്‌കോ റിനെ പ്രതികൂലമായി ബാ ധിക്കും. ഒട്ടേറെ വാ യ്‌പകള്‍ക്ക്‌ അ പേക്ഷിക്കുന്നത്‌ ഒരാളുടെ ക്രെഡിറ്റ്‌ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്‌. പേഴ്‌സണല്‍ ലോണ്‍ പോ ലുള്ള അരക്ഷിത വായ്‌പകള്‍ കൂടുതലായി എടുക്കുന്നതും ക്രെഡിറ്റ്‌ സ്‌കോറിനെ പ്രതികൂലമായി ബാധിക്കാം. അരക്ഷിത വായ്‌പകള്‍ പരിധി വിട്ട്‌ എടുക്കുന്ന ഒരു ഉപഭോക്താവിനെ അമിതമായി വായ്‌പ എടുക്കുന്ന ഒരാളായാണ്‌ ബാങ്കുകള്‍ പരിഗണിക്കുക.

ഇടയ്‌ക്കിടെ എടുത്ത വായ്‌പകള്‍ കാലയളവ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ ക്ലോസ്‌ ചെയ്യുന്ന രീതിയും ബാങ്കുകള്‍ക്ക്‌ പഥ്യമല്ല. ബാങ്ക്‌ വായ്‌പ നല്‍കുന്നത്‌ പലിശ ഇനത്തിലുള്ള വരുമാനത്തിന്‌ വേണ്ടിയാണെന്നിരിക്കെ ഹ്രസ്വകാലത്തിനുള്ളില്‍ വായ്‌പ ക്ലോസ്‌ ചെയ്യുന്ന ഉപഭോക്താക്കളോട്‌ ബാങ്കിന്‌ പരിഗണന കുറയും. ഒരു വായ്‌പയെടുത്താല്‍ കുറഞ്ഞത്‌ 12 മാസമെങ്കിലും കഴിയുന്നതിനു മുമ്പ്‌ ക്ലോസ്‌ ചെയ്യാതിരിക്കുന്നത്‌ ക്രെഡിറ്റ്‌ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന്‌ സഹായകമാണ്‌.

Also read:  രാജ്യത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാര്‍

ക്രെഡിറ്റ്‌ കാര്‍ഡുകളുടെ ക്രെഡിറ്റ്‌ ലിമിറ്റിന്‌ അടുത്തുവരുന്ന തുക വി നിയോഗിക്കുന്നതും ക്രെഡിറ്റ്‌ സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഉദാഹരണത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ ക്രെഡിറ്റ്‌ ലിമിറ്റെങ്കില്‍ 90,000 രൂപയും വിനിയോഗിക്കുന്നത്‌ അമിത വായ്‌പാ ബാധ്യതയായി വിലയിരുത്തപ്പെടാം. ക്രെഡിറ്റ്‌ കാര്‍ ഡിലെ കറന്റ്‌ ബാലന്‍സ്‌ കൂടിവരുന്നത്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉടമയുടെ വായ്‌പാ ബാധ്യത കൂടിവരുന്നു വെന്ന വിലയിരുത്തലിന്‌ വഴിവെക്കും.

ഉപഭോക്താവ്‌ വായ്‌പാ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കില്‍ വീഴ്‌ച വരുത്തിയ തുക, ഇതുവരെ എടുത്ത വായ്‌പാ തുക, വായ്‌പാ അപേക്ഷകളുടെ എണ്ണം, വായ്‌പകളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സിബില്‍ ക്രെഡിറ്റ്‌ സ്‌കോര്‍ നിശ്ചയിക്കുന്നത്‌. വായ്‌പ തിരിച്ചടക്കുന്നതില്‍ ക്ലീന്‍ ഹിസ്റ്ററിയുണ്ടെന്നതു കൊ ണ്ടു മാത്രം ക്രെഡിറ്റ്‌ സ്‌കോര്‍ മികച്ചതാകണമെന്നില്ല. ഇതുവരെയുള്ള വായ്‌പാ തിരിച്ചടവ്‌ ഇടപാടുകള്‍ക്ക്‌ ക്രെഡിറ്റ്‌ സ്‌കോറില്‍ 35 ശതമാനം വെയിറ്റേജ്‌ മാത്രമാണ്‌ നല്‍കപ്പെടുന്നത്‌. ബാക്കി 65 ശതമാനം വെയിറ്റേജ്‌ മറ്റ്‌ ഘടകങ്ങള്‍ക്കാണ്‌.

Also read:  ഗര്‍ഭിണിയായ അനുഷ്‌കയെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന കോഹ്ലി; ശിഷ്ടകാലം കിടപ്പില്‍ തന്നെയാകുമെന്ന് ഡോക്ടര്‍മാര്‍

വായ്‌പയുടെ വിനിയോഗം (നിങ്ങള്‍ക്കു ലഭ്യമായ വായ്‌പയുടെ എത്ര ശതമാനം നി ങ്ങള്‍ ഉപയോഗപ്പെടുത്തി) എന്ന ഘടകത്തിനാണ്‌ ക്രെഡിറ്റ്‌ സ്‌കോര്‍ നിര്‍ണയത്തില്‍ 30 ശതമാനം വെയിറ്റേജുള്ളത്‌. എത്ര കാലത്തേക്കാണ്‌ വായ്‌പ ഉപയോഗിക്കുന്നതെന്ന ഘടകത്തിന്‌ 15 ശതമാനം വെയിറ്റേജുണ്ട്‌. സുരക്ഷിത വായ്‌പകള്‍, അരക്ഷിത വായ്‌പകള്‍ തുടങ്ങിയ വായ്‌പാ വിഭാഗങ്ങളില്‍ ഏത്‌ വിഭാഗമാണ്‌ കൂടുതല്‍ വിനിയോഗിച്ചിരിക്കുന്നത്‌ എന്നതാണ്‌ നാലാമത്തെ ഘടകം.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »