English മലയാളം

Blog

bineesh

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഞ്ച് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പത്ത് ദിവസത്തേക്കാണ് ബിനീഷിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശനിയാഴ്ചവരെ കോടതി കസ്റ്റഡി അനുവദിക്കുകയായികരുന്നു.

Also read:  UDF നേതൃമാറ്റം: കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങുന്നു

ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന വാദം ആണ് ഇഡി പ്രധാനമായും ഉന്നയിച്ചത്.

Also read:  കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സ് ആരോപണം തള്ളി ആനത്തലവട്ടം ആനന്ദന്‍

കഴിഞ്ഞ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പണം ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കടുത്ത ശാരീരിക അവശത ഉണ്ടെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചു.