Category: Cricket

ഡൽഹിയെ നാണംകെടുത്തി ഹൈദരാബാദ്; 88 റൺസിന്റെ തകർപ്പൻ ജയം

ഐ പി എൽ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹിയെ നാണംകെടുത്തി ഏഴാം സ്ഥാനക്കാരായ ഹൈദരാബാദ്. ആദ്യം ബാറ്റിംഗിലും പിന്നെ ബൗളിംഗിലും ഡൽഹിയെ നിഷ്പ്രഭരാക്കിയ ഹൈദരാബാദ് 88 റൺസിനാണ് വിജയിച്ചത്‌. ജയിച്ച് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഡൽഹിക്ക് നഷ്ടമായത്.

Read More »

മുംബൈയ്ക്ക് സ്റ്റോക്സ് ഷോക്ക്; രാജസ്ഥാനോട് തോറ്റത് എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് വൻ തോൽവി. രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് മുംബൈയെ തകർത്തത്. ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് രാജസ്ഥാന് ജയമൊരുക്കിയത്.

Read More »

കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്

കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മ പുറത്തുവിട്ടു.

Read More »

രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്; ജയം എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.

Read More »

ഒന്നാമനെ മുട്ടുകുത്തിച്ച് പഞ്ചാബ്: ഡൽഹിക്കെതിരെ ജയം അഞ്ച് വിക്കറ്റിന്; ധവാന്റെ സെഞ്ച്വറി പാഴായി

ഐ പി എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. ശിഖാർ ധവാൻ്റെ ഒറ്റയാൾ പോരാട്ടത്തെ മികച്ച ടീം ഗെയിമിലൂടെ മറികടന്നാണ് പഞ്ചാബിൻ്റെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ധവാൻ്റെ പ്രകടനം പാഴായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താനും പഞ്ചാബിനായി.

Read More »

അവസാന സ്ഥാനക്കാരുടെ പോരിൽ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം; തോൽവി ശീലമാക്കി ചെന്നൈ

ഐ പി എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിനാണ് അവസാന സ്ഥാനക്കാരായ രാജസ്ഥാൻ തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. പത്ത് കളികളിൽ നിന്ന് ചെന്നൈയുടെ ഏഴാമത്തെ തോൽവിയാണിത്.

Read More »

മുംബൈ-പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിലയിൽ; രണ്ടാം സൂപ്പർ ഓവറിൽ ജയം പിടിച്ചെടുത്ത് പഞ്ചാബ്

ഐ പി എൽ സൂപ്പർ സൺഡേയിലെ മുംബൈ ഇന്ത്യൻസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിയിലായി. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബ് വിജയം പിടിച്ചെടുത്തു. മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാനും പഞ്ചാബിനായി. ഇന്ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്.

Read More »

രക്ഷകനായി എ ബി ഡി വീണ്ടും; ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം; രാജസ്ഥാന് വീണ്ടും തോൽവി

രക്ഷകനായി എ ബി ഡിവില്ലിയേഴ്സ് വീണ്ടും അവതരിച്ചപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മിന്നും ജയം. ഐ പി എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ കീഴടക്കിയത്. സിക്സറുകളുമായി ഡിവില്ലിയേഴ്സ് കത്തിക്കയറിയപ്പോൾ രാജസ്ഥാൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.

Read More »

മുമ്പിൽ മുംബൈ തന്നെ; കൊൽക്കത്തയെ കീഴടക്കിയത് എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിനാണ് കീഴടക്കിയത്. വിജയത്തോടെ പോയൻ്റ് പട്ടികയിൽ മുംബൈ ഒന്നാമതെത്തി.

Read More »

കൊല്‍ക്കത്ത ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ദിനേശ് കാര്‍ത്തിക്; ഓയിന്‍ മോര്‍ഗന്‍ പുതിയ ക്യാപ്റ്റന്‍

ഇരുവരും ചേര്‍ന്ന് മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്നും ഇനിയും കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി. ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങും.

Read More »

വിജയം എറിഞ്ഞുപിടിച്ച് ഡൽഹി; രാജസ്ഥാനെതിരെ 13 റൺസ് ജയം

ഐ പി എല്ലിൽ ബൗളർമാരുടെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേയ്ക്ക് നീങ്ങിയ രാജസ്ഥാനെ ബൗളിംഗ് മികവിലാണ് ഡൽഹി പിടിച്ചുകെട്ടിയത്.

Read More »

ഐപിഎല്‍ വാതുവെപ്പ്: ലക്ഷങ്ങളുടെ ചൂതാട്ടം; നിരവധി പേര്‍ പിടിയില്‍

  ജയ്പൂര്‍: ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട സംഘങ്ങള്‍ പോലീസ് പിടിയില്‍. ജയ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നായി 14 പേരാണ് അറസ്റ്റിലായത്. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ്

Read More »

ഐ.പി.എൽ: വിരാട് മാജിക്കിൽ ബാംഗ്ലൂരിന് 37 റൺസ് ജയം; ചെന്നൈയ്ക്ക് വീണ്ടും തോൽവി

ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഗംഭീര വിജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 37 റൺസിനാണ് ബാംഗ്ലൂർ കീഴടക്കിയത്. ഏഴ് കളികളിൽ നിന്ന് ചെന്നൈയുടെ അഞ്ചാമത്തെ തോൽവിയാണിത്.

Read More »

ഹെറ്റ്മേയർ ഹിറ്റിൽ ഡൽഹി; രാജസ്ഥാനെതിരെ 46 റൺസ് ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിൻ്റെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാൻ റോയൽസിനെ 46 റൺസിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. സ്കോർ: ഡൽഹി 184/8 (20). രാജസ്ഥാൻ 138 (19.4). 

Read More »

ബെയർസ്റ്റോമിൽ തകർന്ന് പഞ്ചാബ്; ഹൈദരാബാദിന്റെ ജയം 69 റൺസിന്

ഹൈദരാബാദിന്റെ ഓപ്പണർ ബെയർസ്റ്റോയുടെ ബാറ്റിംഗ് കരുത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്ജ്വല വിജയം. ഹൈദരാബാദ് 69 റൺസിനാണ് പഞ്ചാബിനെ തകർത്തത്. റഷീദ്ഖാൻ്റെ ബൗളിംഗ് പ്രകടനവും ഹൈദരാബാദ് വിജയത്തിൽ നിർണ്ണായകമായി.

Read More »

ഐ.പി.എൽ: പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

Read More »

ഐ.പി.എൽ: ചൈന്നൈയെ വീഴ്ത്തി ഹൈദരാബാദ് ഏഴ് റൺസിന് ജയിച്ചു

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശനിദശ തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനോടാണ് ഇത്തവണ തോറ്റത്. ഏഴ് റൺസിനായിരുന്നു ഹൈദരാബാദിൻ്റെ ജയം. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

Read More »

ഐ പി എൽ: മുംബൈ വീണ്ടും വിജയവഴിയിൽ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 4 വിക്കറ്റിന് 191 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ 70(45). അവസാനഓവറുകളിൽ പൊള്ളാർഡും(20 ബോളിൽ 47) ഹർദ്ദിക് പാണ്ഡ്യയും(11ബോളിൽ 30) ആളിക്കത്തി.

Read More »

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍

ഐപിഎല്‍ സീസണിലെ 13ആം മത്സരത്തില്‍ നിലവിലെ ചാമ്ബ്യനായ മുംബൈ ഇന്ത്യന്‍സും-പഞ്ചാബും നേര്‍ക്കുനേര്‍. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 07.30 നാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

Read More »

ഐ പി എൽ: രാജസ്ഥാനെ 37 റൺസിന് തകർത്ത് കൊൽക്കത്ത

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്തയുടെ ജയം.

Read More »

ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം; ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന്

ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.

Read More »

ഐ പി എൽ : മുംബൈയ്ക്കെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂരിന് ജയം

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

Read More »

തഴഞ്ഞവര്‍ക്ക് മുന്‍പില്‍ തലയുയര്‍ത്തി സഞ്ജു; ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ ഇനി എങ്ങനെയാണ് കളിക്കേണ്ടത്?

ഐപിഎല്ലിന് വേണ്ടി ലോക്ഡൗണ്‍ കാലത്ത് കഠിന പരിശീലനത്തിലായിരുന്നു സഞ്ജു. ഇക്കാര്യം ഐപിഎല്‍ കമന്ററി ബോക്‌സില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

Read More »

ഐ പി എൽ: അവിശ്വസനീയ മത്സരത്തിനൊടുവിൽ രാജസ്ഥാന് ജയം

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

Read More »

ഐ പി എൽ: ഡൽഹിക്ക് രണ്ടാം ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.

Read More »

ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ്; കെ എൽ രാഹുലിന് സെഞ്ച്വറി

ഐ പി എല്ലിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തകർത്ത് കിംഗ്സ് ഇലവൻ പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കി. 97 റൺസിനാണ് പഞ്ചാബിന്റെ വിജയം.

Read More »

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ്​​ അന്തരിച്ചു

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്​ അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ്​ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ്​ മുംബൈയിലെത്തിയത്​.

Read More »

വെടിക്കെട്ടിനു മുന്‍പുള്ള കര്‍ട്ടന്‍ റെയ്‌സര്‍; ബുര്‍ജ് ഖലീഫയില്‍ തിളങ്ങി കെ.കെ.ആര്‍ താരങ്ങള്‍

ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.

Read More »

ഐപി എൽ പൂരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കോവിഡ് ആശങ്കൾക്കിടയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

Read More »