
അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലും; ഉത്തരകൊറിയയുടെ പുതിയ ഉത്തരവ്
കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ഉത്തരകൊറിയയില്‍ മയാസ്‌ക് കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ഉത്തരകൊറിയയില്‍ മയാസ്‌ക് കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക .

അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. സേന പിൻമാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി.

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഇസ്രായേല്‍-യുഎഇ സമാധാന കരാര്‍ സാധ്യമാക്കിയ പശ്ചാത്തലത്തിലാണ് ശുപാര്‍ശ. നൊര്‍വീജിയന്‍ പാര്‍ലമെന്റംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിങ് ജെദ്ദെ ആണ് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. നാറ്റോ പാര്‍ലമെന്ററി അസംബ്ലിയുടെ ചെയര്‍മാന്‍ കൂടിയാണ് ജെദ്ദെ.

ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ പ്രസിഡന്റായാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,45,845 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2,77,34,748 ആയി ഉയര്‍ന്നു. 4,475 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ വിവിധ ലോകരാജ്യങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു.

ഫോര്‍ബ്സ് മാസിക പുറത്തിറക്കിയ 400 അതിസമ്പന്നരുടെ പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടത്.

യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് ആതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുകയെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

വിഷ ബാധയേറ്റ് ബര്‍ലിനില്‍ ചികിത്സയിലുള്ള നവാല്‍നിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വിവരം

സ്പുട്നിക് 5ന്റെ ക്ലിനിക്കല്‍ പരീക്ഷണ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പരീക്ഷത്തിന്റെ ഭാഗമായ 76 പേരിലും പ്രതിരോധ ശക്തി രൂപപ്പെട്ടു

രാജ്യത്തിത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ചുവെന്ന ആരോപണത്തിൽ കുടുങ്ങി യുഎസ് പ്രസിഡൻ്റ് ട്രമ്പ്. ഈ ആരോപണം യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്ബ്യന്‍മാരായ മുംബയ് ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

ആഗോള വ്യാപകമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പുനരുപയോഗിക്കാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനായ് യുഎസ് സൈന്യം ബോയിംഗിന്റെ എക്‌സ് -3 അതെല്ലങ്കില്‍ ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കളാണ് (ഒടിവി) ഉപയോഗിക്കുന്നത്.

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്ക്കരണത്തെ ബ്രിക്ക് രാഷ്ട്രങ്ങൾ പിന്തുണക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെറോവ്വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബ്രിക്ക് രാഷ്ട്ര (ബ്രസിൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക കൂട്ടായ്മ) വിദേശകാര്യ മന്ത്രിമാരുടെ വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു.

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഒരു വാക്‌സിനും 50% പോലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.

ലോകത്ത് ഇതുവരെ ഏഴായിരം ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഏറ്റവും അധികം മരണം സംഭവിച്ചത് മെക്‌സിക്കോയിലാണെന്നും ഇവിടെ 1,300 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങള്‍

ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിലെത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്.

നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍ ഹീറോ സിനിമയായ ബാറ്റ്മാന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു. ആര്‍ക്കാര്‍ കൊവിഡ് ബാധിച്ചതെന്ന് വാര്‍ണര്‍ ബ്രോസ് സ്ഥിരീകരിച്ചിട്ടില്ല.

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.

ലോകത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഭരണകൂട ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം കൈവരിക്കുന്നതിനായി പലസ്തീന്‍-ഇസ്രയേല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായി സൗദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലോകത്ത് കോവിഡ് മരണങ്ങള്‍ 8.61 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനിടെ ലോകത്തെ 6000 ലേറെ പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് . അതേസമയം തന്നെ ലോകത്തെ 2,57,024 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു .

ബജറ്റ് വിമാനകമ്പിനിയായ എയര്‍ ഏഷ്യ ഇനി മുതല്‍ ചെക് ഇന്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിതെന്നാണ് അധികൃതര്‍ അറിയിച്ചത്. വിമാനക്കമ്പിനിയുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്തവര്‍ ഡൊമസ്റ്റിക് വിമാനങ്ങള്‍ക്ക് 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 527.32 രൂപയും നല്‍കണം.

ഇത് അവസാനത്തെ തീരുമാനമാണെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക പ്രതികരണം

കോവിഡ് മഹാമാരിയുടെ ആശങ്ക തുടരുന്നതിനിടെ, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ നീക്കാനുളള തീരുമാനം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ നീക്കാന്‍ തിടുക്കം കാട്ടുന്ന രാജ്യങ്ങള്‍, വൈറസ് വ്യാപനം അടിച്ചമര്‍ത്തുന്നതിനെ കുറിച്ച് അതീവ ഗൗരവത്തോടെ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു.