English മലയാളം

Blog

forbes

 

അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ വംശജരും. സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്‌കേലര്‍ (ZScaler) സിഇഒ ജയ് ചൗധരി, സിംഫണി ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ രോമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്‌ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ 400 അതിസമ്പന്നരുടെ പട്ടികയിലാണ് ഇവര്‍ ഉള്‍പ്പെട്ടത്.

Also read:  കോവിഡ് വാക്‌സിന്‍: നിര്‍ണ്ണായക വിവരങ്ങള്‍ തിങ്കളാള്ച വെളിപ്പെടുത്തുമെന്ന് റഷ്യ

തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 179 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സ് 111 ബില്യണ്‍ ഡോളറോടെ രണ്ടാം സ്ഥാനത്താണ്. കോവിഡ് മഹാമാരിക്കിടയിലും അതിസമ്പന്നരുടെ ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് അമേരിക്കയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Also read:  റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു