
മോദിയുടെ പുതിയ ഇന്ത്യ, യോഗിയുടെ പുതിയ നിയമം; ഹത്രാസ് സംഭവത്തില്‍ തൃണമൂല്‍ എംപി
സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്

സെപ്റ്റംബല്‍ 14 ന് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്

വീട്ടുകാരെ ഉള്‍പ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്കരിച്ചതെന്നാണ് വിവരം.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. പള്ളി പൊളിച്ച കേസും ഗുഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി

ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. നിലവില്‍ വസതിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വെങ്കയ്യ നായിഡുവിന് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് റേഷന്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ എൻ.ഡി.എ മുന്നണിയിലുള്ള തർക്കം പൊട്ടിത്തെറിയുടെ വക്കിൽ. എൽജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് അന്ത്യശാസനം നൽകി.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഓര്‍ഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓര്‍ഗനൈസേഷന്റെ നിരവധി ബാങ്ക് അക്കൗണ്ടുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

കെട്ടിച്ചമച്ച കേസുകളിലൂടെ രാജ്യദ്രോഹക്കുറ്റം, ദേശീയ സുരക്ഷാ നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വ്യക്തികളെ മാസങ്ങളോളം ജയിലിലടക്കുന്ന രീതി വര്‍ദ്ധിക്കുകയാണെന്ന് സുപ്രീംകോടതി മുന്‍ജഡ്ജ് മദന്‍ ബി ലോക്കൂര്‍. സെന്റര്‍ ഫോര്‍ ലീഗല്‍ ചേഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടര്‍ച്ചയായ രണ്ട് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന് ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ് ചെയ്‌തു. കഴിഞ്ഞ രണ്ട് ദിവസത്തെ മുന്നേറ്റത്തിന് തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട് ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ഏത് വിപണി കാലാവസ്ഥയിലും ഒരു ബാങ്കിംഗ് ഓഹരി നിക്ഷേപകരുടെ പോര്‍ട് ഫോളിയോയില്‍ ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ പ്രതീകവമാണ് ബാങ്കിംഗ്. ഈ മേഖലയില്‍ നിന്ന് ഓഹരി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യം പരിഗണിക്കാവുന്ന ഓഹരികളിലൊന്നാണ് ഐസിഐസിഐ ബാങ്ക്.

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഇന്ന്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആവേശം അലതല്ലിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൂപ്പർ ഓവറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ടൂർണമെൻ്റിൽ ബാംഗ്ലൂരിൻ്റെ രണ്ടാം ജയമാണിത്.

സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഇത്തരം അടിസ്ഥനപരമായ വിഷങ്ങള്‍ നേരിടുന്നതിനുള്ള കര്‍മപദ്ധതികള്‍ ഒന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇനിയും ഉണ്ടായിട്ടില്ല.

ഓഹരി വിപണിതുടര്‍ച്ചയായ രണ്ടാമത്തെ ദിവസും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 592 പോയിന്റും നിഫ്‌റ്റി 177 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. രണ്ട് ദിവസം കൊണ്ട് സെന്‍സെക്‌സ് 1400 പോയിന്റിലേറെ ഉയര്‍ന്നു.

ശ്രീ കാശിവിശ്വനാഥ ക്ഷേത്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് 800 കോടി രൂപ ചെലവഴിക്കുന്നു. കാശി വിശ്വനാഥ കോറിഡോര്‍ നിര്‍മ്മാണ പദ്ധതിയ്ക്കായാണ് 800 കോടി ചെലവ്. ബലേശ്വര്‍ കല്ല്, മക്കരന മാര്‍ബിള്‍, രാജസ്ഥാന്‍ കോട്ട ഗ്രാനൈറ്റ്, മന്ദന കല്ല് ഉപയോഗിച്ചാണ് കോറിഡോര്‍ നിര്‍മ്മാണം.

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന് സെപ്തംബര്‍ 30ന് തിരശ്ശില വീഴും. സെപ്തംബര്‍ ഒന്നിനായിരുന്നു നാലാം ഘട്ട തുടക്കം. അഞ്ചാം ഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സിനിമാ തിയറ്റുകള്‍ തുറന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

എസ്.പി. ബാലസുബ്രഹ്മണ്യം ജനങ്ങളുടെ സ്വത്താണെന്നും അദ്ദേഹത്തിനുവേണ്ടി സ്മാരകം നിര്‍മിക്കുമെന്നും മകന്‍ എസ്.പി ചരണ്‍. മഹാഗായകന്‍ അന്ത്യവിശ്രമം കൊള്ളുന്ന താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നും എസ്.പി.ചരണ്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും, പാട്ടുകളും ശേഖരവും അടക്കമുള്ള ബ്രഹത്തായ പദ്ധതിയാണ് വിഭവനം ചെയ്യുന്നത് എന്നറിയുന്നു . 24 മണിക്കൂറും എസ് പി ബി യുടെ പാട്ടുകളാൽ മാന്തോപ്പ് നിറയും.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കും അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷിക ബില്ലുകള്‍ക്ക് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ ബില്ലുകള്‍ നിയമമായി. കഴിഞ്ഞ ആഴ്ച രാജ്യസഭയിലും ലോക്സഭയിലും വിവാദമായ മൂന്ന് ബില്ലുകളും പാസായിരുന്നു.

ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലക്നോവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങളോടുമായി നിർദേശം നൽകിയത്.

ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ മൂന്ന് കമ്പനികള്‍ മാത്രമാണ് ഐപിഒ ഇറക്കിയത്. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ് കാഴ്‌ച വെച്ചത് പബ്ലിക് ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ് ഇതെന്ന തോന്നലാണ് കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന് കമ്പനികള്‍ ഐപിഒ ഇറക്കി.

ആഗോള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന രാജ്യം ഒരു `സ്റ്റാര്‍ട്-അപ്’ പോലെയാണ്. മറ്റെവിടെയും അധികം കാണാത്ത അവസരങ്ങള്‍ ഇവിടെയുണ്ട്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കില്‍ ചെലവ് കുറഞ്ഞ നിലയില്‍ അത് ഉപയോഗപ്പെടുത്താനും ഇന്ത്യയിലെ തന്നെ ജനകോടികളുടെ ഉപഭോഗ്‌തൃ സമൂഹത്തില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സാധ്യമാണ്. പക്ഷേ അവസരങ്ങള്‍ ഉപയോഗിക്കുക എന്ന പ്രക്രിയ നടപ്പിലാക്കിയെടുക്കുക ഏതൊരു സ്റ്റാര്‍ട്-അപ്പിനെയും പോലെ ഇന്ത്യയില്‍ ഒട്ടും എളുപ്പമല്ല.

ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇരുപതോളം പേര്‍ ചേര്‍ന്നാണ് ട്രാക്ടര്‍

രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ 60 ലക്ഷം കടന്നു. 60,74,702 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 95,542 പേര്‍ മരിച്ചു. 50 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ.

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് കമ്പനികളാണ് അനില്‍ അംബാനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയത്

രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഷിതിജിനെ അറസ്റ്റ് ചെയ്ത്.