English हिंदी

Blog

supreme court

 

ന്യൂഡല്‍ഹി: അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി സുപ്രീംകോടതി. കോവിഡ് കാലമായതിനാല്‍ മതിയായ രേഖകള്‍ ഇല്ലെങ്കിലും റേഷന്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

Also read:  കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ ദൗത്യം കാസര്‍ഗോഡ്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് റേഷന്‍ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് ഈമാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.

Also read:  ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി

ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്മയായ ദര്‍ബാര്‍ മഹിളാ സമാന്യയ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. അന്തസ്സോടെ ജീവിക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും സാമൂഹിക സുരക്ഷയും വേണമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.

Also read:  കോവിഡ് പരിശോധനയില്‍ വര്‍ധന; രാജ്യത്ത് പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍

കോവിഡ് സാഹചര്യത്തില്‍ ലൈംഗിക തൊഴിലാളികളെയും ട്രാന്‍സ്ജന്ററുകളെയും സഹായിക്കണമെന്നും അവര്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തണമെന്നും കോടതി നേരത്തെ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.