Category: Saudi Arabia

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഖംപ്രാപിച്ച് ആറുമാസം കഴിയണം

Read More »

പുതിയ വിസ- സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇഖാമ നിര്‍ബന്ധം

  ജിദ്ദ: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതിയ വിസയില്‍ സൗദിയിലെത്തിയ വിദേശ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പ് ഇഖാമ ലഭിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് മാറ്റാന്‍ സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ്

Read More »

നീതിന്യായ രംഗത്ത് നാല് നിയമ നിര്‍മ്മാണങ്ങള്‍ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Read More »

ചെങ്കടലില്‍ ഒരുങ്ങുന്ന കോറല്‍ ബ്ലൂം ദ്വീപിന്റെ രൂപരേഖ പുറത്തിറക്കി

ദ്വീപിന്റെ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ്.

Read More »

യാത്രാനുവദാത്തിന് കേന്ദ്ര സഹായം തേടി ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്

Read More »

സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്.

Read More »

സൗദിയില്‍ കോവിഡ് കേസുകളില്‍ വര്‍ധന; പ്രതിരോധത്തില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത നടപടി

ലംഘനം നടത്തിയ സ്ഥാപനം ആദ്യതവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും മന്ത്രാലയം

Read More »

കോവിഡ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിലധികം പ്രവാസികള്‍ക്ക്

സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി

Read More »

സൗദിയില്‍ ഔഷധ നിര്‍മാണ, വിതരണ ജോലികളിലും സ്വദേശിവത്കരണം

രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്

Read More »

തുറമുഖങ്ങളിലെ കമ്പനികളിലും സൗദിവത്ക്കരണം-പദ്ധതി പ്രഖ്യാപിച്ച് പോര്‍ട്ട്‌സ് അതോറിറ്റി

പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഹിക്കും

Read More »

സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഹെല്‍ത്ത് പാസ്‌പോര്‍ട്ട്

വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് സദായ ചെയര്‍മാന്‍ അബ്ദുല്ല ഷെരീഫ്

Read More »

സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാം

1426 ല്‍ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

Read More »