English हिंदी

Blog

Abu dhabi Restaurants

 

റിയാദ്: റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി . ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ തുടങ്ങിയ തസ്!തികകളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക.

Also read:  മൂന്ന് മാസ കാലാവധിയില്‍ ഇഖാമ പുതുക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കും

സ്ഥാപനങ്ങളുടെ വിസ്തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്. 30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപോര്‍ട്ട്. ശുചീകരണ തൊഴില്‍ പോലുള്ള താഴേക്കിടയിലുള്ള ജോലികളില്‍ ഇത് ബാധകമാവുകയില്ല.