Category: Kerala

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 2317 പേർക്ക് സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് ശനിയാഴ്ച 2397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേർ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പുതിയ രോഗികൾ‌. നിലവിൽ 23,277 പേർ ചികിത്സയിലുണ്ട്.

Read More »

രണ്ടാം സ്റ്റാര്‍ട്ടപ് വെര്‍ച്വല്‍ എക്സ്പോയില്‍ അന്‍പതോളം സ്റ്റാര്‍ട്ടപ്പുകള്‍

കഴിഞ്ഞ ജൂണില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ നിരവധി വ്യവസായങ്ങള്‍ സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

Read More »

ഓണം; കോവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

സ്വർണ്ണക്കടത്ത് കേസ്: മതഗ്രന്ഥങ്ങൾ വന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.

Read More »
heavy Rain in kerala

വരും ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More »

അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പോലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് മെസേജ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പവിത്രന്‍ മാത്രം.

Read More »

തരൂരിനെതിരായ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ്

Read More »

276 കോടി രൂപയില്‍ 17 പദ്ധതികള്‍; ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

നാലു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലേറെ റോഡുകളുടെയും നിരവധി പാലങ്ങളുടേയും കെട്ടിടങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.

Read More »
ramesh chennithala

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ വഴിതിരിച്ചുവിടുന്നു; സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

Read More »

250-ഓളം സ്റ്റേഷനുകളിലായി ഇലക്ട്രിക് വാഹന ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബി.എല്‍‍‍ ന്റെ ഇലക്ട്രിക് വാഹന ചാര്‍‍‍ജ്ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍‍‍ക്കുവേണ്ട ചാര്‍‍‍ജ്ജിങ് സ്റ്റേഷനുകള്‍‍‍ സ്ഥാപിക്കാനുള്ള നോഡല്‍‍‍ ഏജന്‍‍‍സിയായി കേരള സര്‍‍ക്കാര്‍‍, കെ.എസ്.ഇ.ബി.എല്‍‍‍ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു‍‍പ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍‍‍ ഉള്‍‍പ്പെടുന്ന ഒരു ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എല്‍‍‍ ലക്ഷ്യമിടുന്നു.

Read More »

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഓണകിറ്റ് വിതരണം തുടങ്ങി

റേഷൻ കാർഡിന്റെ നമ്പർ പൂജ്യം തൊട്ട് നാല് ( 0- 4) വരെയുള്ളവര്‍ക്ക് ഇന്നും അവസാനത്തെ 5 തൊട്ട് 9 വരെ അവസാനിക്കുന്ന കാർഡുകൾക്ക് ഞായറാഴ്ചയും ഓണക്കിറ്റ് കിട്ടുന്നതായിരിക്കും. ഇതുവരെ വാങ്ങാൻ പറ്റാത്ത മറ്റ് കാർഡ് ഉടമകൾക്കും ഈ സമയങ്ങളില്‍ കിറ്റ് വിതരണം ഉണ്ടായിരിക്കും.

Read More »

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Read More »

ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

`പ്രിഡേറ്ററി പ്രൈസിംഗ്‌’ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന്‌ ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ്‌ പ്രിഡേറ്ററി പ്രൈ സിംഗ്‌ എത്തിച്ചേരുക.

Read More »

സെക്രട്ടറിയേറ്റ് തീപിടിത്തം: സംശയകരമായി ഒന്നുമില്ലെന്ന് പോലീസ്; അപകടത്തിന്റെ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കുന്നു

ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.

Read More »

പരസ്യപ്രസ്താവന വേണ്ട; നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സ്വതാന്ത്ര്യമുണ്ട്.

Read More »

ത്യക്കാക്കരയിലെ ആന, കുതിര, കുറുക്കന്‍ (സ്‌ക്കെച്ചസ് – 06)

ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.ആലപ്പുഴയില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്മോന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസമടക്കള്ള അസുഖങ്ങള്‍ക്ക് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

Read More »

കെഎഎസ് പരിശീലനം; യുവജനക്ഷേമ ബോർഡിന് മിന്നും വിജയം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്‌ ) പ്രാഥമിക പരീക്ഷയ്ക്ക് വേണ്ടി കേരളാ സംസ്ഥാന യുവജന ബോർഡ് നടത്തിയ തീവ്രപരിശീലനം ഫലം കണ്ടു. മികച്ച വിജയം നേടി 24 ഓളം പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്ബിനായിരുന്നു പരിശീലനത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഓണ്‍ലൈൻ‍ സംവിധാനങ്ങളുടെ സാങ്കേതിക സഹായത്തോടെ 14 ജില്ലകളിലും വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വഴി ” ദ വിന്‍ഡോ’ എന്ന പേരിൽ പഠന സൗകര്യം ഒരുക്കിയത്.

Read More »

ഓണാഘോഷം വീടുകളിൽ മാത്രമാക്കണം: തിരുവനന്തപുരം ജില്ലാ കളക്ടർ

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽമാത്രമാക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്‌സ് അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Read More »

ഓണ്‍ലൈനില്‍ താളമേളങ്ങളും ഓണ സദ്യയുമായി വിനോദസഞ്ചാരവകുപ്പിന്‍റെ ദൃശ്യവിരുന്ന്

കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.

Read More »

പിടിമുറുക്കി കോവിഡ്; സംസ്ഥാനത്ത് ഇന്ന് 2543 പുതിയ രോഗ ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »

അണ്ണാച്ചിയുടെ ഐസ്പ്രൂട്ട്…(സ്കെച്ച്-05)

പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ചിലര്‍ സുഹ്യത്തുക്കള്‍ക്ക് മിഠായി നല്‍കുന്നതിനൊപ്പം ഐസ്പ്രൂട്ടും വാങ്ങി നല്‍കിയിരുന്നു എന്ന് ഓര്‍ക്കണം.

Read More »

വിമോചന പോരാട്ടത്തിന് അയ്യൻകാളി വിസ്ഫോടനശേഷി പകർന്നു; മുഖ്യമന്ത്രി

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. വിമോചന പോരാട്ടത്തിന് അയ്യൻകാളി വിസ്ഫോടനശേഷി പകർന്നു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ജന്മിത്വത്തിൻ്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിൻ്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി.

Read More »

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബി.ജെ.പി ബന്ധങ്ങൾ സംശയാസ്പദം: സിപിഐഎം

പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.

Read More »