ഓണ്‍ലൈനില്‍ താളമേളങ്ങളും ഓണ സദ്യയുമായി വിനോദസഞ്ചാരവകുപ്പിന്‍റെ ദൃശ്യവിരുന്ന്

happy onam kerala tourism

 

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.

ഓഗസ്റ്റ് 22 ന് പഞ്ചാരി മേളത്തോടെ ആരംഭിച്ച വിര്‍ച്വല്‍ ഓണാഘോഷം വിനോദസഞ്ചാര വകുപ്പിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അരങ്ങു തകര്‍ക്കുകയാണ്. സെപ്റ്റംബര്‍ രണ്ടു വരെ ഇത് തുടരും. ഇത്രയും വര്‍ഷം കേരളത്തിലുടനീളം അരങ്ങേറിയിരുന്ന ഓണം വാരാഘോഷത്തിന്‍റെ പഴമയും പുതുമയും ചേരുംപടി ചേര്‍ത്തുള്ള ചുരുക്കപ്പതിപ്പാണ് ഫെയ്സ്ബുക്ക് പേജില്‍ ലോകമെങ്ങുമുള്ള മലയാളികളെ ആകര്‍ഷിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്കാണ് പുത്തന്‍ വിഡിയോ ദൃശ്യങ്ങള്‍ എത്തുന്നതെങ്കിലും കഴിഞ്ഞുപോയ ദിവസങ്ങളിലെ ആഘോഷങ്ങളെല്ലാം മലയാളിക്ക് ആസ്വാദിക്കാനാകും.

Also read:  ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

ഓഗസ്റ്റ് 23-ന് കേരള നടനം, അടുത്ത ദിവസം നാടന്‍ ഓണപ്പാട്ടുകള്‍, തുടര്‍ന്ന് പുലികളി, 26-ന് അടപ്രഥമന്‍ അടങ്ങുന്ന ഓണസദ്യ, അടുത്ത ദിനം ഓണപ്പൊട്ടന്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ താവോ ഇസാരോയുടെ ഓണം ഡ്രം, ഓണം കുടുംബാഘോഷങ്ങള്‍ എന്നിവയാണ് വിഭവങ്ങള്‍. ഉത്രാടദിന സായാഹ്നത്തില്‍ ഉത്രാടദിനത്തില്‍ തത്സമയ സംഗീതപരിപാടിയുണ്ടായിരിക്കും. തിരുവോണ ദിനത്തില്‍ വാമനാവതാരം കഥകളിയാണ്. സെപ്റ്റംബര്‍ ഒന്നിന് പ്രശസ്ത ഗായകന്‍ ജോബ് കുര്യന്‍ ബാന്‍ഡ് പ്രകടനവുമായി ഫെയ്സ്ബുക്ക് വേദിയിലെത്തും. സമാപന ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഓണത്തെ അടിസ്ഥാനമാക്കിയ ചലച്ചിത്ര പ്രദര്‍ശനമുണ്ടായിരിക്കും. ഓണസദ്യയുടെ എല്ലാ വിഭവങ്ങളും 18 മിനിറ്റു നീളുന്ന ദൃശ്യവിരുന്നായി ഫെയ്സ്ബുക്ക് പേജില്‍ ‘വിളമ്പി’ക്കഴിഞ്ഞു.

Also read:  പാചകവാതക വിതരണത്തില്‍ നവംബര്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍

വെള്ളിയാഴ്ച രാവിലെ വരെ 30 ലക്ഷം പേരാണ് വിര്‍ച്വല്‍ ഓണാഘോഷം വീക്ഷിച്ചത്. ആഘോഷങ്ങളുടെ കേളികൊട്ടായ പഞ്ചാരി മേളത്തിനു മാത്രം പത്തുലക്ഷം ഓണ്‍ലൈന്‍ സദസ്യരുണ്ടായിരുന്നു. ഒട്ടും സ്വാദു ചോരാതെയായിരുന്നു വ്യാഴാഴ്ച രണ്ടു പായസമടക്കം ഓണ്‍ലൈന്‍ സദ്യ ‘വിളമ്പി’യത്. പതിവു സദ്യയില്‍നിന്നു വ്യത്യസ്തമായി വിദേശ സന്ദര്‍ശകരെ ലക്ഷ്യമിട്ട് ഇംഗ്ലീഷില്‍ ഓരോ വിഭവത്തിന്‍റെയും വിവരണവുമുണ്ടായിരുന്നു.

നൂറ്റാണ്ടുകളായി ലോകമെങ്ങുമുള്ള മലയാളികള്‍ പതിവു തെറ്റാതെ ആഘോഷിക്കുന്ന ഓണത്തെ കൊവിഡ് മഹാമാരി പോലും കീഴടക്കാന്‍ പാടില്ല എന്ന സന്ദേശമാണ് വിര്‍ച്വല്‍ ആഘോഷത്തിലൂടെ നല്‍കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലയാളിയുടെ ഒരുമയുടെയും പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും വിളംബരമായ ഓണത്തിന്‍റെ ചൈതന്യവും ഉത്സാഹവും പ്രസരിപ്പും പൊതുവേദികളിലല്ലെങ്കിലും ഏതു പ്രതികൂല സാഹചര്യത്തിലും ഓണ്‍ലൈനില്‍കൂടിയായാല്‍ പോലും തുടരുമെന്നാണ് ഇത്തരം ആഘോഷങ്ങള്‍ വിളിച്ചോതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read:  ഓണത്തിന്‌ മുമ്പ്‌ വീണ്ടും പെൻഷൻ നൽകും; എല്ലാവീട്ടിലും ഓണക്കിറ്റ്‌

മാറിയ ലോക സാഹചര്യങ്ങള്‍ കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമ്പോള്‍ കേരള ടൂറിസം മലയാളികള്‍ക്കുമാത്രമല്ല, ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ സംസ്കാരത്തെയും പൈതൃകത്തെയും വിര്‍ച്വല്‍ ഓണാഘോഷത്തിലൂടെ അടുത്തറിയാന്‍ അവസരമൊരുക്കിയിരിക്കുകയാണെന്ന് കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു.

ആഘോഷങ്ങള്‍ക്കു വിലക്കുള്ള ഇക്കാലത്ത് കേരളം പാരമ്പര്യ സാസ്കാരികോത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്ന് കാണിച്ചുകൊടുക്കുന്ന ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ ചൂണ്ടിക്കാട്ടി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »