Category: Kerala

സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു; പരിശോധന നടത്താതെ ജീവനക്കാരും

തലസ്ഥാനത്തെ കോവിഡ് ആശങ്കയ്ക്കൊപ്പം ഭരണസിരാകേന്ദ്രത്തിലെ രോഗബാധ പരിഭ്രാന്തി പടര്‍ത്തുന്നു. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ള പല ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് തയാറാകാതെ മുങ്ങി നടക്കുന്നതായും ആരോപണമുണ്ട്. സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്.

Read More »

ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

കോവിഡിന്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. കോട്ടയം അഡീഷണൽ ജില്ലാ കോടതി നേരത്തെ നിശ്ചയിച്ചതു പോലെ ഒക്ടോബർ 5 ന് തന്നെ ക്രോസ് വിസ്താരം തുടരാം. ജസ്റ്റിസ് എ. ഗോപകുമാറാണ് വാദം കേൾക്കുന്നത്.

Read More »

വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിക്കുമ്പോള്‍ എന്തുചെയ്യണം?

വാഹന ഉടമകള്‍ക്ക്‌ അധിക ചെലവ്‌ വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ്‌ ഉയരുന്നത്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന്‌ കാരണം വാഹന ഇന്‍ഷുറന്‍സ്‌ ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന്‌ കാരണമാകുന്ന ഒരു ഘടകമാണ്‌.

Read More »

ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി

വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് വാക്കാൽ നിർദേശിച്ച് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണം. സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതു അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

Read More »

ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കോവിഡ് സാഹചര്യത്തിൽ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.. കൊവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കമുള്ളകോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ചൂണ്ടാക്കാട്ടിയാണ് ഹർജി. 

Read More »

ശബരിമല റോഡുകളുടെ പുനർനിർമാണത്തിന് 225 കോടിയുടെ പദ്ധതി; മന്ത്രി ജി. സുധാകരൻ

ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്പായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രധാന റോഡുകള്‍ക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന മറ്റ്‌ 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയും ഭരണാനുമതി നല്‍കി.

Read More »

സ്വര്‍ണക്കടത്തിലെ ‘കിങ്പിന്‍’ കാരാട്ട ഫൈസല്‍

ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന. കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും.

Read More »

വയനാട്ടിലേക്കു പുതിയ വഴി തുറക്കുന്നു; 658 കോടിയുടെ കിഫ്‌ബി പദ്ധതി

വയനാട് ചുരം ബദൽ പാത ഒരുങ്ങുകയാണ്. വയനാട്ടിലേക്കു പുതിയ വഴിയാണ് ഇതിലൂടെ തുറക്കുന്നത്. 658 കോടിയുടെ കിഫ്‌ബി പദ്ധതിയാണ്. ആനക്കാംപോയിൽ – കളളാടി – മേപ്പാടി തുരങ്ക പാത നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 5 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തിരുവാമ്പാടി എം.എല്‍.എ ശ്രീ.ജോർജ്ജ്.എം. തോമസ് പങ്കെടുക്കുന്നു.

Read More »

വെളിച്ചം വീശിയ വഴികള്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ഇടപ്പള്ളി ടോളില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ പലപ്പോഴും പൈപ്പ് ലൈന്‍ ജംഗഷനിലുള്ള വീട്ടിലേയ്ക്ക് നടന്ന് വന്നിട്ടുണ്ട്. പണ്ട് ബസുകള്‍ അധികമായി ഉണ്ടായിരുന്നില്ല. രാത്രിയില്‍ വഴി വിളക്കായി ഉണ്ടായിരുന്നത് ബള്‍ബുകള്‍ മാത്രം. ഇന്ന് പകല്‍ വെട്ടം

Read More »

ഹാത്തരസിലെ ഹീനത ബാബ്‌റി വിധിക്കുള്ള വരവേല്‍പ്പ്‌

ഇന്ത്യയുടെ ജോര്‍ജ്‌ ഫ്‌ളോയിഡ്‌ നിമിഷമാണ്‌ ഹാത്തരസ്‌ സംഭവമെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം നമ്മുടെ മുഖ്യധാര രാഷ്ട്രീയത്തിന്റെ പതിവു പ്രതികരണങ്ങളുടെ പരിമിതികളെ മറികടക്കുവാന്‍ സഹായിക്കുന്നതാണ്‌

Read More »

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്; 3536 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ലഖ്നൗ കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിക്കുന്നത്: കോടിയേരി

ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നതും അതീവ ഗൗരവകരമെന്ന് കോടിയേരി

Read More »

ലൈഫ് മിഷന്‍: തെറ്റ് ചെയ്യാത്തവര്‍ എന്തിന് സിബിഐയെ ഭയക്കണമെന്ന് കെ.സുരേന്ദ്രന്‍

വിദേശ സഹായം സ്വീകരിച്ച സമാനമായ കേസ് സിബിഐക്ക് വിട്ട പിണറായി ലൈഫ് തട്ടിപ്പില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് സ്വന്തം കസേര രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍

Read More »

നടുറോഡില്‍ ഗര്‍ഭിണി രക്തംവാര്‍ന്ന് കിടക്കുന്നു; വിട്ടുകളയാനായില്ല

പുതിയ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ ആണ് എത്തിച്ചത്. വളരെ പ്രതീക്ഷയോടെ ആണ് അവിടെ എത്തിച്ചത്. പക്ഷെ വിചാരിച്ച രീതിയില്‍ ഉള്ള ഒരു എമര്‍ജന്‍സി കെയര്‍ അല്ല അവിടെ നിന്നും ലഭിച്ചത്. അത്ര തിരക്ക് ഇല്ല, എന്നിട്ടും എന്തോ ഒട്ടും സാറ്റിസ്ഫാക്ഷന്‍ കിട്ടിയില്ല.

Read More »

യൂട്യൂബറും മുഖ്യധാരയും ഒന്നാവുമ്പോള്‍

സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ, വാണിജ്യ, ബ്ലാക് മെയ്‌ലിംഗ് താല്‍പര്യങ്ങളെ തിരിച്ചറിയുക എന്നത്  ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ കാര്യം മനോരമ ലേഖകന്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നു വിശ്വസിക്കാനാവില്ല.

Read More »

കണ്‍മുന്നില്‍ കണ്ടതിന് തെളിവില്ല; രാജ്യം പോകുന്നത് അന്ധതയിലേക്കെന്ന് ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: ലോകം മുഴുവന്‍ തത്സമയം കണ്ട പള്ളി പൊളിക്കല്‍ സംഭവത്തിന്  തെളിവില്ലെന്ന് പറയുന്നത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിന് തെളിവില്ലെന്നു

Read More »

“ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടു”; കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയും കുവൈറ്റുമായുണ്ടായ ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചു.

Read More »

കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 

Read More »

സൈബര്‍ ആക്രമണം: ശിക്ഷ കര്‍ശനമാക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അധിക്ഷേപം നടത്തുന്നവര്‍ക്ക് ശിക്ഷ ഉപ്പാക്കണമെന്നും ശുപാര്‍ശ

Read More »

യൂട്യൂബര്‍ക്കും അയാളെ മര്‍ദ്ദിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കണം; മുഷ്യാവകാശ കമ്മീഷന്‍

ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Read More »

തല്ലിയാല്‍ തീരുമോ സൈബര്‍ ആക്രമണങ്ങള്‍…?

അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍ എത്രമാത്രം സദാചാര ചിന്താഗതി നിറഞ്ഞതും സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണെന്ന് വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ കണ്ടാല്‍ മനസിലാക്കാം

Read More »

കോഴിക്കോട് പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

  കോഴിക്കോട്: അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി ഷെരീഫിന്റെ മകന്‍ റസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയതായിരുന്നു. ഇന്ന് രാവിലെയാണ്

Read More »

ഭാഗ്യലക്ഷ്മി നൽകിയ പരാതിയില്‍ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം.

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും.

Read More »

ലൈഫ് മിഷൻ കോഴ; യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴ ഇടപാടിൽ യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More »

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More »

വിഴിഞ്ഞം തുറമുഖം ഉണരുന്നു; പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ് ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് മൂന്നിന് നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

Read More »