‘ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു’ ; വിധിയില്‍ വിമര്‍ശനവും കവര്‍ഫോട്ടോ ചലഞ്ചും

palli

ബാബറി പള്ളി പൊളിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ വിധിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കമുള്ളവര്‍ വിധിയില്‍ പ്രതികരണവുമായി രംഗത്തെത്തി.

ഒരു ദിവസം ബാബറി മസ്ജിദ് ആത്മഹത്യ ചെയ്തു, ഗാന്ധിജി ചെയ്ത പോലെ എന്നാണ് എഴുത്തുകാരന്‍ ഉണ്ണി.ആര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പളളി തകര്‍ത്തുകൊണ്ട് പള്ളിക്കു മുകളില്‍ കയറി നില്‍ക്കുന്ന കര്‍സേവകരുടെ ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

Also read:  കോവിഡ്-19: തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഓഫീസ് അടച്ചു, എ.എ. റഹീം നിരീക്ഷണത്തില്‍

https://www.instagram.com/p/CFwNZ7DJJdC/?utm_source=ig_web_copy_link

വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല എന്നായിരുന്നു സംവിധായകന്‍ ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

https://www.facebook.com/AashiqAbuOnline/posts/1766398240195944

കോടതി വിധിയില്‍ പ്രതികരണവുമായി എംഎല്‍എ എം.സ്വരാജും രംഗത്തെത്തി. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുകപോലും അരുതെന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങനെയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/ComradeMSwaraj/posts/2728769617225874

അതേസമയം പ്രതികളെ വെറുതെവിട്ട കോടതി വിധിക്ക് പിന്നാലെ ബാബറി മസ്ജിദ് കവര്‍ഫോട്ടോ ചലഞ്ചും തരംഗമായിരിക്കുകയാണ്. പള്ളിയുടെ ഒരു പെയിന്റിങ് ഫേസ്ബുക്കില്‍ കവര്‍ഫോട്ടോ ആക്കിക്കൊണ്ടാണ് ചലഞ്ച് നടക്കുന്നത്. #babarimasjidcoverphotochallenge എന്ന ഹാഷ്ടാഗോടെ നിരവധിപേരാണ് ചലഞ്ചില്‍ പങ്കാളിയായിക്കൊണ്ടിരിക്കുന്നത്.

Also read:  നിങ്ങള്‍ എവിടെയാണെങ്കിലും പാചകവാതം കിട്ടും ; തൊട്ടടുത്ത് സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ സംവിധാനം വരുന്നു

https://www.facebook.com/deepaknarayanan/posts/3915875351763230

മത നിരപേക്ഷ ഇന്ത്യയുടെ മരണ മണി എന്നാണ് ഡി.വൈ.എഫ്.ഐ വിധിയെ വിശേഷിപ്പിച്ചത്. ബാബരി മസ്ജിദ് തകര്‍ത്ത കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസാണെന്നും പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടുനിന്നത് കോണ്‍ഗ്രസാണെന്നു പറഞ്ഞ ഡി.വൈ.എഫ്.ഐ, ബിജെപിക്കും കോണ്‍ഗ്രസിനും മാപ്പില്ലെന്നും തുറന്നടിച്ചു.

https://www.facebook.com/aarahimofficial/posts/3400288626716974

കോടതി വിധിയില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വവാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെതന്നെയാണ് എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Also read:  സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ

https://www.facebook.com/vtbalram/posts/10158010243029139

ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പരിഹാസ പ്രതികരണം. പള്ളി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു എന്ന്  ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്വര്‍ധനും ഫേസ്ബുക്കില്‍ കുറിച്ചു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES