Category: Breaking News

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

എം.ൽ.എ.മാർ വിപ്പ് ലംഘിച്ചാൽ നടപടിയെന്ന് ജോസ്.കെ.മാണി

രാജ്യസഭാ തെരെഞ്ഞെടുപ്പിലും, അവിശ്വാസപ്രമേയ വോട്ടെടുപ്പിലും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും സ്വതന്ത്രരാഷ്ട്രീയ നിലപാട് എന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് ആവർത്തിച്ച് ജോസ് കെ.മാണി.

Read More »

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാൻ. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.

Read More »

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്; ഓണത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച ചെയ്യും.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,239 പുതിയ കോവിഡ് കേസുകള്‍; 912 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 30,44,941ആയി. 24 മണിക്കൂറിനിടെ 912 പേര്‍ കൂടി രോഗബാധയേറ്റ് മരിച്ചതോടെ ആകെ മരണം 56,706 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More »

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി ദേവസ്യാ പിലിപ്പോസിനാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Read More »

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

സാമ്പത്തിക ക്രമക്കേടില്‍ മുങ്ങി കൊച്ചി നഗരസഭ

മട്ടാഞ്ചേരി സോണല്‍ ഓഫീസിനുകീഴിലെ മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ എന്നിവയിലെ ബുക്കിങ് രജിസ്റ്ററില്‍ വ്യാജ രസീത് നമ്പര്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുത്തത് 4,53,570 രൂപയാണ്.

Read More »

പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുകയാണ്: ടി പി രാമകൃഷ്ണന്‍

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Read More »

ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ​ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്.

Read More »

കേരളത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്നലെ ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ഉയർത്തിയിരിക്കുന്നത്.

Read More »

നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫറൂഖ് അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ കള്ളം പറയാത്ത ഒറ്റദിവസം പോലുമില്ലെന്ന് ഫറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ഗാന്ധിയുടെ ഇന്ത്യ അല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Read More »

രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് അവസാനിക്കുമെന്ന് പ്രതീക്ഷ; ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി.1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച്‌ സമയം വേണ്ടി വരുമെന്ന് ടെവിറോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Read More »

കോവിഡ്​ വ്യാപനം തടയൽ ; മുന്നറിയിപ്പുമായി യു.എ.ഇ

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കോ​വി​ഡ്​ വ്യാ​പ​നം കൂ​ടി​യാ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ത​ല​വ​ന്‍ സാ​ലിം അ​ല്‍ സാ​ബി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തിന്റെ​ അ​ര്‍​ഥം കോ​വി​ഡ്​ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു എ​ന്ന​ല്ല എ​ന്നും ദു​ര​ന്ത നി​വാ​ര​ണ സ​മി​തി (എ​ന്‍.​സി.​ഇ.​എം.​എ) ട്വി​റ്റ​റി​ലൂ​ടെ ഓ​ര്‍​മി​പ്പി​ച്ചു.

Read More »

രാജ്യത്തെ കോവിഡ് രോഗികൾ 30 ലക്ഷത്തിലേയ്ക്ക്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനിടെ 69878 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 945 മരണം സംഭവിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 55794 ആയി.

Read More »

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാര്‍ ചുമതലയേല്‍ക്കും.

Read More »

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »
ramesh chennithala

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത്
പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More »

രോഹിത് ശര്‍മ്മയ്ക്ക് ഖേല്‍രത്ന; ജിന്‍സി ഫിലിപ്പിന്​ ധ്യാന്‍ചന്ദ്

കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്ന പുരസ്കാരം.

Read More »

തിരുവനന്തപുരം വിമാനത്താവളം ധാരണയിലൂടെ സംസ്ഥാനത്തിനു നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറേണ്ടതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമപ്രചരണത്തിന് മാത്രം ബിജെപി ചെലവാക്കിയത് 325.45 കോടി രൂപ

ഡല്‍ഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജന്‍സി വഴിമാത്രം മാധ്യമങ്ങളില്‍ 198 കോടി രൂപയുടെ പരസ്യം നല്‍കി

Read More »

കയ്പമംഗലത്തെ ജ്വല്ലറിയില്‍ കവര്‍ച്ച; മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍

ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

Read More »
ramesh chennithala

ഫോൺ കോൾ പരിശോധന: ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി

കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന്‌ ഫോൺകോൾ വിവരങ്ങൾ -ശേഖരിക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നൽകിയ ‌ഹർജി ഹൈക്കോടതി തള്ളി . ഫോൺകോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണ്‌ പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഹർജി തള്ളിയത്‌.

Read More »
india covid

രാജ്യത്തെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു; മരണം 54,849

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 68,898 പുതിയ കേസുകളാണ് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു. 29,05,823 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍. 983 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവര്‍ 54,849 ആയി.

Read More »

രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കും: സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ എടുക്കാന്‍ പുത്തന്‍ രീതികള്‍ അവതരിപ്പിച്ച്‌ എയിംസ്. വായില്‍ വെള്ളം നിറച്ച ശേഷം അതിന്റെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മതിയാകും എന്നതാണ് എയിംസ് പരീക്ഷിച്ച പുത്തന്‍ രീതി. ഡല്‍ഹിയിലുള്ള എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഐസിഎംആര്‍ അറിയിച്ചു.
അതേസമയം, കോവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More »

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോ എന്നതും യോഗത്തിൽ ചർച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്തേക്കും.

Read More »

സ്വപ്ന സുരേഷിനെ പരിച്ചയപ്പെടുത്തിയത് എം. ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണു​ഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.

Read More »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »