English हिंदी

Blog

rajeeve kumar new election

 

ന്യൂഡല്‍ഹി: മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാര്‍ ചുമതലയേല്‍ക്കും.

Also read:  യുഎഇ : പെട്രോള്‍ വില 62 ഫില്‍സ് കുറച്ചു, ഡീസല്‍ വിലയിലും കുറവ്

1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ഝാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്ബത്തുണ്ട് രാജീവ് കുമാറിന്.സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍.

Also read:  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി അശോക് ലവാസ രാജിവയ്ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കും അമിത് ഷാക്കുമെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ ഇവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ.