Category: Breaking News

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ

രാ​ജ്യ​ത്തെ വാ​യ്പ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ.സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഹ​ർ​ജി വീ​ണ്ടും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഇടുക്കിയിലും ബുധനാഴ്ച വയനാട്ടിലും വെള്ളിയാഴ്ച മലപ്പുറത്തും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ഈ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​യാ​ളി​ക​ള്‍​ക്ക് അ​ടൂ​ര്‍ പ്ര​കാ​ശു​മാ​യി ബ​ന്ധം: മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് അ​ടൂ​ര്‍ പ്ര​കാ​ശു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. സം​ഭ​വ​മു​ണ്ടാ​യ ശേ​ഷം കൊ​ല​യാ​ളി​ക​ള്‍ ഈ ​വി​വ​രം അ​റി​യി​ക്കു​ന്ന​ത് അ​ടൂ​ര്‍ പ്ര​കാ​ശി​നെ​യാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ചു.

Read More »

ര​ണ്ടി​ല തേ​ടി ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

രണ്ടി​ല ചി​ഹ്ന​ത്തി​നു​ള്ള അ​വ​കാ​ശം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നാ​ണെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ വി​ധി​ക്കെ​തി​രേ ജോ​സ​ഫ് വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. വി​ധി​ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നു പി.​ജെ. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ തു​ട​രു​ക​യാ​ണ്.

Read More »

എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റില്‍

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റിലെത്തി. പതിനഞ്ചംഗ സംഘമാണ് സെക്രട്ടറിയേറ്റിലെത്തിയത്.

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 69,921 പേര്‍ക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 819 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 36.91 ലക്ഷമായി. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യവും ഇന്ത്യയാണ്. രാജ്യത്ത് ഇതുവരെ 28.39 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.85 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 65,288 പേരാണ് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More »

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി(84) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത്ത് മുഖർജിയുടെ ട്വീറ്റാണ്.

Read More »

എസ്.എന്‍.സി.ലാ​വ്‌​ലി​ന്‍ കേ​സ് പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക്

എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. കേ​സ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ​യു​ടെ ബെ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്യാ​നാ​യാ​ണ് മാ​റ്റി​യിരിക്കുന്നത്.

Read More »

പ്ര​ശാ​ന്ത് ഭൂ​ഷ​ണ് ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി; ഒ​രു രൂ​പ പി​ഴ

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് ഒ​രു രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സെ​പ്റ്റം​ബ​ര്‍ 15ന​കം പി​ഴ തുക പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​വ​ഭി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Read More »

കോടതിയലക്ഷ്യം; വിജയ് മല്യയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമര്‍പ്പിച്ച പുനഃപരിശോധനഹര്‍ജി സുപ്രിംകോടതി തള്ളി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകള്‍ സംബന്ധിച്ച്‌ കൃത്യമായ വിവരം കൈമാറാതിരുന്നതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

Read More »

ഇരട്ടക്കൊലയില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ചോരപ്പൂക്കളം ഇട്ടെന്ന് കോടിയേരി, പങ്കില്ലെന്ന് ചെന്നിത്തല

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അതേസമയം വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read More »

മലയാളത്തില്‍ ഓ​ണാ​ശം​സ​ക​ള്‍ നേര്‍ന്ന് പ്രധാനമന്ത്രി

എ​ല്ലാ മ​ല​യാ​ളി​ക​ള്‍​ക്കും ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ല്‍ മ​ല​യാ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​ശം​സ അ​റി​യി​ച്ച​ത്. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വി​ഡി​യോ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More »

100 ദിനം 100 പദ്ധതി ; സർക്കാരിന്റെ ഓണ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെ പ്രതിരോധിച്ച് ജീവിതം നാം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും സമൂഹത്തിലും സമ്പത്തിലും പകര്‍ച്ചവ്യാധി ഗൗരവമായ  തകര്‍ച്ച സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍

Read More »

സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 2317 പേർക്ക് സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് ശനിയാഴ്ച 2397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേർ രോഗമുക്തരായി. ശനിയാഴ്ച ആറ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 408 പുതിയ രോഗികൾ‌. നിലവിൽ 23,277 പേർ ചികിത്സയിലുണ്ട്.

Read More »
heavy Rain in kerala

വരും ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More »

ബിജെപിയെ പിന്തുണയ്ക്കുന്ന സമീപനം തിരുത്തണം: ഫെയ്‌സ്ബുക്കിന് താക്കീതുമായി കോണ്‍ഗ്രസ്

വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Read More »

74 കായിക പ്രതിഭകള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്‌ കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

Read More »

തരൂരിനെതിരായ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് കൊടിക്കുന്നില്‍ സുരേഷ്

Read More »
ramesh chennithala

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ വഴിതിരിച്ചുവിടുന്നു; സിപിഎമ്മിനും ബിജെപിക്കുമെതിരെ ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

Read More »

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Read More »

സെക്രട്ടറിയേറ്റ് തീപിടിത്തം: സംശയകരമായി ഒന്നുമില്ലെന്ന് പോലീസ്; അപകടത്തിന്റെ ഗ്രാഫിക്‌സ് വീഡിയോ തയ്യാറാക്കുന്നു

ഫൊറന്‍സിക് പരിശോധനാഫലം കിട്ടിയാല്‍ വീഡിയോ പൂര്‍ത്തിയാക്കും. കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി.

Read More »

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 76,472 പേര്‍ക്ക്; ആയിരത്തിന് മുകളില്‍ മരണം

രാജ്യത്ത് കോവിഡ് രോഗ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ് രോഗം ബാധിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേരിലാണ് രോഗബാധ കണ്ടെത്തിയത്.

Read More »

പരസ്യപ്രസ്താവന വേണ്ട; നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സ്വതാന്ത്ര്യമുണ്ട്.

Read More »