Category: Breaking News

കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍ മരണാനന്തര ബഹുമതിയെന്ന് ഉമ്മന്‍ ചാണ്ടി

ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read More »

എസ്.പി.ബിയുടെ സ്മരണ ആ ശബ്ദമാധുര്യത്തിലൂടെ എക്കാലവും നിലനില്‍ക്കും; മുഖ്യമന്ത്രി

അന്തരിച്ച പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രമണ്യത്തെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ .അദ്ദേഹത്തിന്റെ സ്മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനില്‍ക്കും.ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടാകുന്നത്. പകരം വെക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വമാണത് അദ്ദേഹം കുറിച്ചു.

Read More »

“എങ്കേയും എപ്പോതും സന്തോഷം സംഗീതം പ്രിയ എസ്‌.പി.ബി”- കണ്ഠമിടറി ആരാധകർ

ഭാഷയും ദേശവും കടന്ന് ഹൃദയങ്ങളിൽ പെയ്തിറങ്ങിയ ദൈവീക നാദം നിലച്ചു. സംഗീത പ്രേമികളുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ നോവായി എസ്‌. പി. ബി സംഗീതം.

Read More »

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞു

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സം​ഗീത രം​ഗത്ത് നിറഞ്ഞ് നിന്ന എസ്പിബി നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

Read More »

ബിഹാറില്‍ മൂന്ന്​ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്​​; ഒക്​ടോബര്‍ 28ന്​ ആദ്യഘട്ടം, വോ​ട്ടെണ്ണല്‍ നവംബര്‍ 10ന്​

ബിഹാറില്‍ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ. ഒന്നാം ഘട്ടത്തില്‍ ഒക്​ടോബര്‍ 28ന്​ 71 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്​ നടക്കും. നവംബര്‍ മൂന്നിന്​ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലാവും വോ​ട്ടെടുപ്പ്​. നവംബറിന്​ ഏഴിന്​ നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളാണ്​ പോളിങ്​ ബൂത്തിലേക്ക്​ പോവുക. നവംബര്‍ 10ന്​ വോ​ട്ടെണ്ണും.

Read More »

സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു

വിമാനത്താവള സ്വർണക്കളളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന്‌ കോടതിയെ അറിയിച്ചു. തുടർന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

Read More »

സര്‍ക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, അതിനു ശേഷം ഈ കേസ് വിശദമായി പരിഷശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Read More »

രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു

കര്‍ഷക ബില്ലുകളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ റെയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ അയോധ്യ ലക്‌നൗ ദേശീയ പാതകള്‍ ഉപരോധിച്ചു. റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടക്കുന്നുണ്ട്.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. 58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോ​ഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു.

Read More »

കാര്‍ഷിക ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

കര്‍ഷകരുടെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കാനിരിക്കെ ബില്ലിനെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സമരം തീര്‍ത്തും അനാവശ്യമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകര്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Read More »

തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു; പ്രതി ഉണ്ണികൃഷ്ണന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്

തിരുവനന്തപുരം തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

Read More »
m siavsankar

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ വിശദാംശങ്ങൾ പുറത്ത്

വിമാനത്താവള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ വിശദാംശങ്ങൾ പുറത്ത്. രണ്ട് കാര്യങ്ങളിലാണ് എൻഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോവെന്നും സ്വപ്നയുടെയും –ശിവശങ്കരൻറെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോയെന്നും.

Read More »

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു

ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. പ്രധാന രണ്ടു പക്ഷങ്ങൾ ഫത്തയും ഹമാസും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി അൽ – ജസീറ റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും

Read More »

എസ്‌പി ബാലസുബ്രമണ്യം ഗുരുതര അവസ്ഥയിലെന്നു റിപ്പോർട്ട്

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രമണ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നു ചെന്നൈയിൽ നിന്നുള്ള  റിപോർട്ടുകൾ സൂചിപ്പിക്കുന്നു . കോവിഡ് ബാധിച്ച് ഭേദമായതിനു ശേഷം തുടർചികിത്സയിലുള്ള ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരമായെന്നാണ്  ആശുപത്രി അധികൃതർ നൽകുന്ന

Read More »

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ കൂടുതല്‍ ഇടത് നേതാക്കളെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ സിപിഐ നേതാവ് ആനിരാജയേയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനേയും ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ്. യോഗേന്ദ്രയാദവ്, ഹര്‍ഷ് മന്ദര്‍, സല്‍മാന് ഖുര്‍ഷിദ് എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

മണിപ്പൂർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു

മുഖ്യമന്ത്രി എൻ ബിരൻ സിങ്ങിൻ്റെ നിർദ്ദേശപ്രകാരം മണിപ്പൂർ ഗവർണർ നജ്മ ഹെബ്ദുള്ള സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മൂന്നു മന്ത്രിമാരെ നീക്കം ചെയ്തു – മുഖ്യമന്ത്രിയുടെ സെപ്തംബർ 23 ലെ കത്ത് പ്രകാരമാണ് ഗവർണർ മന്ത്രി നീക്കം ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ്​​ അന്തരിച്ചു

മുന്‍ ആസ്​ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്​ അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ്​ ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ്​ മുംബൈയിലെത്തിയത്​.

Read More »

കെഎസ്‌യു സംസ്ഥാന അധ്യക്ഷനെതിരെ ആള്‍മാറാട്ടത്തിനു കേസ്

വ്യാജ മേല്‍വിലാസം നല്‍കി കോവിഡ് ടെസ്റ്റ് നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോത്തന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Read More »

ലൈഫ് പദ്ധതി; ആരോപണങ്ങളില്‍ ഭയന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി

ലൈഫ് പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും അതിനാല്‍ ആരോപണങ്ങളില്‍ ഭയന്ന് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല

ലൈഫ് മിഷൻ, സ്പ്രിംങ്ക്ലർ കരാറുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയാരോപണത്തിൽ മടിച്ച് മടിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല.

Read More »

ജോസിനെ മുന്നണിയിലെടുക്കാം; യുഡിഎഫിനെ തള്ളിപ്പറയണമെന്ന് സിപിഐ

ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും.

Read More »

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം സിബിഐക്ക് കൈമാറി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസന്വേഷണം സിബിഐക്ക് കൈമാറികൊണ്ടു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങി. കേസന്വേഷണം സിബിഐക്ക് നല്‍കണമെന്ന് നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.

Read More »

മാധ്യമപ്രവർത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹം; എം. ടി. രമേശ്‌

മാധ്യമപ്രവർത്തകരുടെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹമെന്ന് ബി.ജെ.പി .ജനറൽ സെക്രട്ടറി എം. ടി രമേശ്‌. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

Read More »

കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

കെ​എ​സ‌്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ല്‍​കൃ​ഷ്ണ​യ്‌​ക്കൊ​പ്പ​മാ​ണ് അ​ഭി​ജി​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് അ​ഭി​ജി​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി അ​ഭി​ജി​ത്ത് വ്യാ​ജ വി​ലാ​സ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Read More »

രാജ്യത്ത് 57 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച്‌ 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി ഉയര്‍ന്നു.

Read More »

പാലാരിവട്ടം പാലം; സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ചുമതലയേറ്റെടുത്ത ഇ ശ്രീധരന്‍. കൊച്ചിയില്‍ ഡിഎംആര്‍സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യയ്ക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

Read More »

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) ആണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഈ മാസം 11 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ നിന്നുള്ള എംപിയാണ്.

Read More »

അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു

ലൈംഗിക പീഡന കേസിൽ ബോളിവുഡ് സിനിമാ സംവിധായാകൻ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലിസ് എഫ്ഐആർ റജിസ്ട്രർ ചെയ്തു.നടി പായൽ ഘോഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എന്നാണ് റിപ്പോർട്ട്‌ ബലാത്സംഗമുൾപ്പെടെയുള്ള ഐ പിസി വകുപ്പുകളാണ് എഫ് ഐആറിലുൾപ്പെടുത്തിയിട്ടുള്ളത്. മുംബെ വർസോവ പൊലിസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഭിഭാഷകനൊപ്പമെത്തിയാണ് നടി പരാതി സമർപ്പിച്ചത്.

Read More »

കാര്‍ഷികബില്ലിനെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം കര്‍ഷകരെ കബളിപ്പിക്കാന്‍: മുല്ലപ്പള്ളി

കര്‍ഷകരെ കബളിപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമുള്ള തന്ത്രങ്ങളുടെ ഭാഗമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

തൊഴിൽ നിയമചട്ടങ്ങൾ പാസാക്കി രാജ്യസഭ; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Read More »