English हिंदी

Blog

m siavsankar

 

വിമാനത്താവള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ വിശദാംശങ്ങൾ പുറത്ത്. രണ്ട് കാര്യങ്ങളിലാണ് എൻഐഎ ഇന്നലെ വ്യക്തത തേടിയത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോവെന്നും സ്വപ്നയുടെയും –ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോയെന്നും.

Also read:  ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു, ജീവന് ഭീഷണി: സ്വപ്‌ന സുരേഷ്

ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കി. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. ശിവശങ്കർ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി. മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നത്.

Also read:  ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ല; ഡിസ്ചാര്‍ജ് ചെയ്തു

ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കരനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന വിശദമാക്കി. മൊഴികൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ എടുക്കുമെന്ന് എൻ ഐ എ അറിയിച്ചു. വിമാനത്താവള സ്വർണക്കളളക്കടത്തുകേസിൽ സ്വപ്ന സുരേഷിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവസാന വട്ട ചോദ്യം ചെയ്യലുകൾക്കുശേഷം സ്വപ്നയെ ഉച്ചയോടെ എൻഐഎ കോടതിയിൽ ഹാജരാക്കും.