English മലയാളം

Blog

keem jaleel

 

സംസ്ഥാനത്തെ കീം പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു. ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്.

കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരന്‍ അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി. ആദിത്യയ്ക്ക് എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് നേട്ടവും സ്വന്തമായി. 71,742 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 56,599 പേരാണ് യോഗ്യത നേടിയത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

Also read:  വെടിയേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

53,236 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​രു​ൺ കെ.​എ​സ് (കോ​ട്ട​യം) ഒ​ന്നാം റാ​ങ്കും ഗോ​കു​ൽ ഗോ​വി​ന്ദ് ടി.​കെ (ക​ണ്ണൂ​ർ) ര​ണ്ടാം റാ​ങ്കും നി​യാ​സ് മോ​ൻ.​പി (മ​ല​പ്പു​റം) മൂ​ന്നാം റാ​ങ്കും നേ​ടി. ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​നാ​ണ് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്.

എ​ൻ​ജി​നി​യ​റിം​ഗ് ആ​ദ്യ​ത്തെ നൂ​റ് റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​ത് 13 പെ​ൺ​കു​ട്ടി​ക​ളും 87 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ൽ 66 പേ​ർ ആ​ദ്യ ചാ​ൻ​സി​ൽ പാ​സാ​യ​വ​ർ ആ​ണ്. 34 പേ​ർ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ പാ​സാ​യ​വ​രും. www.cee.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി ഫ​ല​മ​റി​യാം.

Also read:  സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ്; 766 പേര്‍ക്ക് രോഗമുക്തി

എ​ൻ​ജി​നി​യ​റിം​ഗ്: ആ​ദ്യ പ​ത്ത് റാ​ങ്കി​ൽ ഇ​ടം നേ​ടി​യ​വ​ർ;

നാ​ലാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)
അ​ഞ്ചാം റാ​ങ്ക്: അ​ദ്വൈ​ത് ദീ​പ​ക് (കോ​ഴി​ക്കോ​ട്)
ആ​റാം റാ​ങ്ക്: ഇ​ബ്രാ​ഹിം സു​ഹൈ​ൽ ഹാ​രി​സ് (കാ​സ​ർ​ഗോ​ഡ്)
ഏ​ഴാം റാ​ങ്ക്: ത​സ്ലീം ബാ​സി​ൽ എ​ൻ (മ​ല​പ്പു​റം)
എ​ട്ടാം റാ​ങ്ക്: അ​ക്ഷ​യ് കെ ​മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ഒ​മ്പ​താം റാ​ങ്ക്: മു​ഹ​മ്മ​ദ് നി​ഹാ​ദ്.​യു (മ​ല​പ്പു​റം)
പ​ത്താം റാ​ങ്ക്: അ​ലീ​ന എം.​ആ​ർ (കോ​ഴി​ക്കോ​ട്)

Also read:  ആലപ്പുഴ ജില്ലയിൽ ഇന്ന് 101 പേർക്ക് കോവിഡ്

ഫാ​ർ​മ​സി: ആ​ദ്യ മൂ​ന്നു റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​വ​ർ;

ഒ​ന്നാം റാ​ങ്ക്: അ​ക്ഷ​യ് കെ.മു​ര​ളീ​ധ​ര​ൻ (തൃ​ശൂ​ർ)
ര​ണ്ടാം റാ​ങ്ക്: ജോ​യ​ൽ ജെ​യിം​സ്(​കാ​സ​ർ​ഗോ​ഡ്)
മൂ​ന്നാം റാ​ങ്ക്: ആ​ദി​ത്യ ബൈ​ജു (കൊ​ല്ലം)

ജൂ​ലൈ 16നാ​യി​രു​ന്നു കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 336 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കീം ​പ​രീ​ക്ഷ ന​ട​ത്തി​യ​ത്. രാ​വി​ലേ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ന​ട​ന്ന പ​രീ​ക്ഷ 1.25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ഴു​തി​യ​ത്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ൾ​ക്കു പു​റ​മേ ഡ​ൽ​ഹി, മുംബൈ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​രു​ന്നു പ​രീ​ക്ഷ.