Category: Breaking News

സ്വര്‍ണക്കടത്തിലെ ‘കിങ്പിന്‍’ കാരാട്ട ഫൈസല്‍

ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന. കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും.

Read More »

ജോലി തടസ്സപ്പെടുത്തി; ഹത്രാസ് കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ യുപി പോലീസ്

നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Read More »

24 മണിക്കൂറിനിടെ 3.13 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കോവിഡ് ബാധിതര്‍ 3.41 കോടി കടന്നു

ലോകത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,13,858 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,41,59,060 ആയി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്. 2,54,30,448 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍നിന്ന് വീടുകളിലേക്ക് മടങ്ങി.

Read More »

ഹാത്തരസിലെ ഹീനത ബാബ്‌റി വിധിക്കുള്ള വരവേല്‍പ്പ്‌

ഇന്ത്യയുടെ ജോര്‍ജ്‌ ഫ്‌ളോയിഡ്‌ നിമിഷമാണ്‌ ഹാത്തരസ്‌ സംഭവമെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം നമ്മുടെ മുഖ്യധാര രാഷ്ട്രീയത്തിന്റെ പതിവു പ്രതികരണങ്ങളുടെ പരിമിതികളെ മറികടക്കുവാന്‍ സഹായിക്കുന്നതാണ്‌

Read More »

പള്ളി തകര്‍ത്തതിലെ കോടതി വിധി; ഹൈക്കോടതിയെ സമീപിക്കുമെന്ന് വഖഫ് ബോര്‍ഡ്

  ബാബറി പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്. അതേസമയം വിധിയെ സ്വാഗതം ചെയ്ത് വി.എച്ച്.പിയും കോടതി വിധി എല്ലാവരും അംഗീകരിക്കണെന്ന് ആര്‍.എസ്.എസു

Read More »

ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു; സംഭവം ആസൂത്രിതമല്ലെന്ന് കോടതി

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു

Read More »

കോഴിക്കോട് പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

  കോഴിക്കോട്: അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി ഷെരീഫിന്റെ മകന്‍ റസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയതായിരുന്നു. ഇന്ന് രാവിലെയാണ്

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു.

Read More »

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന്; എല്‍.കെ അദ്വാനി ഉള്‍പ്പെടെ 32 പ്രതികള്‍

  ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ലക്‌നൗ സിബിഐ കോടതി ഇന്ന് വിധി പറയും. പള്ളി പൊളിച്ച കേസും ഗുഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും.

Read More »

ലൈഫ് മിഷൻ കോഴ; യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷൻ കോഴ ഇടപാടിൽ യൂണിടാക്ക് എംഡി സന്തോഷ്‌ ഈപ്പൻ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More »

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Read More »

വിഴിഞ്ഞം തുറമുഖം ഉണരുന്നു; പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ് ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് മൂന്നിന് നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

Read More »

കുവൈത്ത് ഭരണാധികാരി അന്തരിച്ചു; വിടവാങ്ങിയത് മികച്ച രാഷ്ട്ര തന്ത്രജ്ഞന്‍

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. വിടപറയുന്നത് ഗൾഫ് മേഖലയിലെ സമാധാനമധ്യസ്ഥയില്‍ മുന്‍ പന്തിയില്‍ നിന്ന വ്യക്തിത്വമാണ്.

Read More »

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു.

Read More »

കോവിഡ് സാഹചര്യത്തില്‍ ബി.ജെ.പി സമരം അവസാനിപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെയുള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി.ജെ​.പി സം​സ്ഥാ​ന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Read More »

ലാവ്‌ലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

Read More »

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ല

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്.

Read More »

സംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽസംസ്ഥാനത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാണെന്നും 7 ജില്ലകളിൽ രോഗികളുടെ എണ്ണം ഗൗരവതരമാണെന്നും ഐഎംഎ അറിയിച്ചു.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ്  രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടി: മുഖ്യമന്ത്രി

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഇനി മുതൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി എടുക്കും.

Read More »

അശ്ലീല വീഡിയോ: വിജയ് പി നായര്‍ കസ്റ്റഡിയില്‍

യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ മ്യൂസിയം പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കല്ലിയൂരിലെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

Read More »

അഞ്ചാം ഘട്ട അണ്‍ലോക്ക് ഒക്ടോബര്‍ ഒന്നിന്: സിനിമ തിയേറ്ററുകൾ തുറന്നേക്കും

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന് സെപ്തംബര്‍ 30ന് തിരശ്ശില വീഴും. സെപ്തംബര്‍ ഒന്നിനായിരുന്നു നാലാം ഘട്ട തുടക്കം. അഞ്ചാം ഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സിനിമാ തിയറ്റുകള്‍ തുറന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

Read More »

കോവിഡ് വ്യാപനം രൂക്ഷം; സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം നി​ർ​ത്തിവെച്ച് യു​ഡി​എ​ഫ്

വി​വി​ധ ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ർ​ത്തി വ​ച്ചു.
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Read More »

രാഷ്ട്രപതി ഒപ്പിട്ടു: കാര്‍ഷിക ബില്ലുകള്‍ നിയമമായി

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കും അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കാര്‍ഷിക ബില്ലുകള്‍ക്ക് കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് ഞായറാഴ്ച ബില്ലുകള്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇ​തോ​ടെ ബി​ല്ലു​ക​ള്‍ നി​യ​മ​മാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു.

Read More »