
സിപിഐഎം കേരള ഘടകം സമ്മതം മൂളി; ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് പി.ബി
നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.

നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ റമീസ് പറഞ്ഞു.

ബ്രിട്ടണിൽ അടുത്ത മാസത്തോടെ കോവിഡ് 19 വാക്സിൻ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ടുകള്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

കോഴിക്കോട്: മുന്നാക്ക സംവരണത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും പ്രഖ്യാപനം സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 488 പേര്‍ മരിച്ചു. 27,860 പേര്‍ രോഗമുക്തരായി.

ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല.

ദലിത് പാര്‍ട്ടിയായ വി.സി.കെയുടെ മനുസ്മൃതി പരാമര്‍ശത്തിനെതിരെയാണ് സമരം ചെയ്യാനൊരുങ്ങിയത്.

ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന

കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അലഞ്ഞു തിരഞ്ഞു നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കനക്കുന്ന സാഹചര്യത്തിലാണ് ഇത്. സംസ്ഥാനത്ത്

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവ്യശ്യുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ചെല്ലങ്കാവ് ആദിവാസി കോളനി സന്ദര്‍ശിച്ച

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് സോണിയ തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തിയുണ്ടെന്നും

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്കെതിരായ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരാതി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററില്‍ ചീഫ് ജസ്റ്റിസ് കന്‍ഹയിലും നാഗ്പൂരിലും

കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ മറുതന്ത്രം.

കോവിഡിനെ തുടർന്ന് ഈ വർഷം ലോക പ്രശസ്ത കൊച്ചിൻ ബിനാലെ നടത്തുന്നില്ല. കോവിഡ് സാഹചര്യത്തിൽ സഞ്ചരികളുടെ ആഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ഇതിനു കാരണങ്ങളായി ചൂണ്ടികാണിക്കപെടുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,149 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 79,09,960 ആയി.

ഐ പി എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് വൻ തോൽവി. രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് മുംബൈയെ തകർത്തത്. ബെൻ സ്റ്റോക്സിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് രാജസ്ഥാന് ജയമൊരുക്കിയത്.

കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിൻ്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.എല്ലാ ആഘോഷങ്ങളിലും അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കുള്ള മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം.

: ചൈനയുമായി അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യൻ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിർത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്.

പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഹാഥ്റാസില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ ഗാന്ധി കുടുംബാംഗങ്ങള്‍ പഞ്ചാബിലെ പീഡനത്തില്‍ മൌനം പാലിക്കുന്നെന്നായിരുന്നു ആരോപണം. തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 578 പേര്‍ മരിച്ചു. പുതുതായി 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 70,75,723 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 90 ശതമാനത്തിലധികമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 78,63,892 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,18,567 ആണ് മരണം. 6,68,273 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. മൃതദേഹം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ നല്‍കി ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനീഷ് യാദവ്, ശിവ്പാല്‍